Protest Against Pakistan
ഹൂസ്റ്റൺ: അഫ്ഗാനിലെ പാകിസ്ഥാൻ ഇടപെടലിനെതിരെ ദിനംപ്രതി പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ അഫ്ഗാനിസ്ഥാനിൽ ശക്തമായ പ്രക്ഷോഭങ്ങളാണ് പാകിസ്ഥാൻ താലിബാനെ പിന്തുണയ്ക്കുന്നതിനെതിരെ ഉണ്ടായത്. ഇപ്പോഴിതാ അമേരിക്കയിലും പ്രതിഷേധം കനക്കുകയാണ്. അമേരിക്കയിലെ അഫ്ഗാൻ പൗരന്മാർ പാകിസ്ഥാന്റെ ഭീകരതയെ പിന്തുണയ്ക്കുന്ന ചെയ്തികൾക്കെതിരെ പ്രക്ഷോഭവുമായി എത്തിയിരിക്കുകയാണ്.
അഫ്ഗാൻ പതാകകളേന്തിയാണ് പൗരന്മാർ തെരുവിലേക്കിറങ്ങിയത്. പ്ലക്കാർഡുകളും, പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങളും വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. താലിബാൻ ലോകത്തിനു തന്നെ ഭീഷണിയാണ്. താലിബാനെ പിന്തുണയ്ക്കുന്നതിലൂടെ പാകിസ്ഥാനും ഭീകരരെ വളർത്താനാണ് ശ്രമിക്കുന്നതെന്നും, അഫ്ഗാനികളെ കൊന്നൊടുക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും പ്രക്ഷോഭകർ തുറന്നടിച്ചു.
അതേസമയം താലിബാൻ കാബൂൾ ഉൾപ്പെടെ കീഴടിക്കിയിരുന്നുവെങ്കിലും പ്രധാന പ്രവിശ്യയായ പാഞ്ച്ശീർ പിടിച്ചെടുത്തിരുന്നില്ല. എന്നാൽ പാകിസ്ഥാൻ ഇവിടേയ്ക്ക് നുഴഞ്ഞുകയറി ബോംബ് ആക്രമണം നടത്തിയതുമൂലമാണ് താലിബാൻ പാഞ്ച്ശീർ പിടിച്ചെടുത്തത്. ഇതിനുപിന്നാലെ പാകിസ്ഥാനെതിരെ ശക്തമായ പ്രക്ഷോഭങ്ങളാണ് ലോകമെമ്പാടും നടന്നുകൊണ്ടിരിക്കുന്നത്. യുഎന്നിലുൾപ്പെടെ പാകിസ്ഥാന്റെ ഭീകരതയെ പിന്തുണയ്ക്കുന്ന നിലപാടിനെതിരെ ലോകരാഷ്ട്രങ്ങൾ രംഗത്തെത്തിയിരുന്നു.
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…
പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…
അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…
ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…