Friday, December 19, 2025

പ്രശസ്തമായ ഗോകർണ മഠം സന്ദർശിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള; അനുഗ്രഹാശിസ്സുകൾ നൽകി ആത്മീയാചാര്യന്മാർ

ഗോവ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പ്രശസ്തമായ ഗോകർണം പർത്ത ഗാളി ജീവോത്തമ മഠം സന്ദർശിച്ചു. ഗൗഢ സാരസ്വത ബ്രാഹ്മണ സമൂഹത്തിൻ്റെ ദേശീയതലത്തിലെ കേന്ദ്ര മഠമാണ് ഗോകർണം പർത്ത ഗാളി ജീവോത്തമ മഠം. ഈ മഠത്തിലെ ജീവോത്തമം മഠാധിപതി വിദ്യാദി രാജ തീർത്ഥ ശ്രീപദ് മഡേക്കർ സ്വാമി ഇക്കഴിഞ്ഞ ജൂലൈ 19 ന് സമാധിയായിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹത്തിൻ്റെ സമാധിയും ആശ്രമവും സന്ദർശിക്കാൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മഠത്തിൽ എത്തിയത്. അതോടൊപ്പം അദ്ദേഹം പുതുതായി ചുമതലയേറ്റ മഠാധിപതി വിദ്യാധീശ തീർത്ഥ സ്വാമികളെയും സന്ദർശിച്ച് ആശ്രമ കാര്യങ്ങളന്വേഷിക്കുകയും അനുഗ്രഹം തേടുകയും ചെയ്തു. ജൂലായ് 30നാണ് പുതിയ സ്വാമിയുടെ സ്ഥാനാരോഹണം നടക്കുന്നത്.

48 വർഷം മഠാധിപതിയായി സേവനം അനുഷ്ടിച്ച് ഗൗഢ സാരസ്വത ബ്രാഹ്മണസമൂഹത്തിന് സ്വാമി നേതൃത്വം നൽകുകയുണ്ടായി. 550 കൊല്ലം പഴക്കമുള്ള ഈ ആത്മീയ കേന്ദ്രത്തിന് ഏറ്റവും കൂടുതൽ കാലം നേതൃത്വം നൽകിയ അചാര്യനായിരുന്നു വിദ്യാദി രാജ തീർത്ഥ ശ്രീപദ് മഡേക്കർ സ്വാമി. ഇദ്ദേഹം കേരളത്തിൽ കായംകുളം മഠത്തിൽ ചാതുർ മാസ വൃതം അനുഷ്ടിച്ചിട്ടുണ്ട്. 1475 ലാണ് ഗൗഢ സാരസ്വത ബ്രാഹ്മണരുടെ ഈ മഠം സ്ഥാപിതമായത്.

അതേസമയം കേരളത്തിലും കർണാടകത്തിലും മുംബെയിലും മറ്റും കാശി മഠത്തിൻ്റെ അനുയായികളാണ് കൂടുതൽ ഉള്ളതെങ്കിൽ, ‘ഗോവയിൽ ഗോകർണമഠത്തിലെ അനുയായികളാണ് ഏറെയുള്ളത്. കൈവല്യമഠത്തിലെ സ്വാമിമാരും ചിത്രാപ്പൂർ മഠത്തിലെ സ്വാമിമാരും ജി.എസ്.ബി സമുദായത്തിൻ്റെ ആത്മീയാചാര്യന്മാരാണ്. എന്നാൽ സമാധിയായ ശ്രീമദ് വിദ്യാധിരാജ തീർത്ഥ സ്വാമിജി ലളിത ജീവിതം കൊണ്ടും സേവന തൽപരത കൊണ്ടും ഏവരെയും ആകർഷിച്ച വ്യക്തിത്വമായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles