പാലായില്‍ നഗരസഭാ അദ്ധ്യക്ഷസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിൽ മുട്ടുമടക്കി സിപിഐഎം. അവസാനം കേരള കോണ്‍ഗ്രസിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസിന്‍ ബിനോ സിപിഐഎം സ്ഥാനാര്‍ത്ഥിയാകുമെന്ന് സിപിഐഎം ഏരിയ കമ്മിറ്റി തീരുമാനമെടുത്തു. കേരള കോണ്‍ഗ്രസ് പ്രതിഷേധത്തെ തുടര്‍ന്നാണ് പാർട്ടിയുടെ ഈ തീരുമാനം. ഈ തീരുമാനത്തില്‍ കടുത്ത എതിര്‍പ്പാണ് സിപിഐഎം പ്രാദേശിക നേതൃത്വം പ്രകടിപ്പിച്ചത്.
ബിനു പുളിക്കകണ്ടമാണ് പാലാ നഗരസഭയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ഏക വ്യക്തി. എന്നാൽ ജോസിന്റെ പരാതിക്ക് സിപിഐഎം വഴങ്ങുന്നത് ശരിയല്ലെന്ന് പ്രാദേശിക നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി ചിഹ്നത്തില്‍ വിജയിച്ച ഏക അംഗത്തെ തഴയുന്നത് പ്രതിഷേധത്തിന് വഴിയൊരുക്കുമെന്നും പ്രാദേശിക നേതൃത്വം വ്യക്തമാക്കി

