തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുന്ന തിയതി മാറ്റിവച്ചതായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്ത് ജനുവരി 17നാണ് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് വാക്‌സിന്‍ വിതരണം നടക്കുന്നതിനാല്‍ പോളിയോ വാക്‌സിന്‍ വിതരണം മാറ്റിവയ്ക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിൻ കുത്തിവയ്പ് മാറ്റിവച്ചു. ജനുവരി 21ലേക്കാണ് വാക്‌സിനേഷന്‍ മാറ്റി വച്ചിരിക്കുന്നത്. പൂനെയില്‍ നിന്ന് വിതരണം വൈകുന്നതിനാലാണ് വാക്‌സിനേഷന്‍ മാറ്റിവയ്ച്ചത്. വാക്‌സിന്‍ ഇപ്പോഴും എയര്‍ ലിഫ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നാണ് സൂചന ലഭിക്കുന്നത്. വാക്സിന്റെ പാക്കിംഗ് സങ്കീര്‍ണമായി നിൽക്കുകയാണ്. വാക്‌സിന്‍ വിതരണ കമ്പനിയുമായും വ്യോമസേനയുമായും എയര്‍പോര്‍ട്ട് അധികൃതരുമായും ചര്‍ച്ച നടക്കുകയാണ്.

