Friday, May 17, 2024
spot_img

നിയമസഭാ തെരഞ്ഞെടുപ്പ്: പഞ്ചാബ് ലോക് കോൺഗ്രസിന്റെ 22 മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു; നവജ്യോത് സിംഗ് സിദ്ദുവിനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന് അമരീന്ദർ സിംഗ്

പഞ്ചാബ്: മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് തന്റെ പുതിയ പാർട്ടിയായ പഞ്ചാബ് ലോക് കോൺഗ്രസിന്റെ 22 മണ്ഡലങ്ങളിൽ നിന്നുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചു. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കവെ, നവജ്യോത് സിംഗ് സിദ്ദുവിനെ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാൻ അനുവദിക്കില്ലെന്ന് അമരീന്ദർ സിംഗ് (Amarinder Singh) ഒരിക്കൽ കൂടി വ്യക്തമാക്കി.

“പ്രദേശങ്ങളിലും സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനൊപ്പം വിജയത്തിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ച് ഞങ്ങൾ മികച്ച ഒരു കൂട്ടം സ്ഥാനാർത്ഥികളെ നൽകിയിട്ടുണ്ട്,” പട്യാല അർബൻ സീറ്റിൽ നിന്ന് മത്സരിക്കുന്ന ക്യാപ്റ്റൻ സിംഗ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അമരീന്ദർ സിങ്ങിന്റെ പാർട്ടിക്ക് ലഭിച്ച 37 സീറ്റുകളിൽ 26ഉം മാൾവ മേഖലയിൽ നിന്നുള്ളതാണ്.

സ്ഥാനാർത്ഥികൾക്കെല്ലാം ശക്തമായ രാഷ്ട്രീയ യോഗ്യതയുണ്ടെന്നും അതാത് മണ്ഡലങ്ങളിൽ അറിയപ്പെടുന്ന മുഖങ്ങളാണെന്നും നോമിനികളുടെ ആദ്യ പട്ടിക പുറത്തിറക്കി പിഎൽസി മേധാവി പറഞ്ഞു. സ്ഥാനാർത്ഥികളിൽ ഒരു സ്ത്രീക്ക് മാത്രമാണ് സീറ്റ് നൽകിയത്. മുൻ ശിരോമണി അകാലിദൾ എംഎൽഎയും അന്തരിച്ച പോലീസ് മേധാവി ഇസ്ഹാർ ആലം ഖാന്റെ ഭാര്യയുമായ ഫർസാന ആലം ഖാൻ മാൾവ മേഖലയിലെ മലർകോട്‌ലയിൽ നിന്ന് മത്സരിക്കും.

Related Articles

Latest Articles