മുംബൈ: ഗോവണ്ടിയില്‍ പത്തൊമ്പതുകാരിയെ കൂട്ട ബലാത്സംഗം ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത നാലുപേരാണ് ഈ ക്രൂര കൃത്യം ചെയ്തത്. ഇതിൽ 4 പേർ അറസ്റ്റിലായി. വെളളിയാഴ്ച വൈകീട്ടാണ് യുവതി ബലാത്സംഗത്തിന് ഇരയായത്. ഒരു ഹോട്ടലില്‍ ജോലിചെയ്യുകയായിരുന്ന യുവതി വൈകീട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് ക്രൂരമായ പീഡനത്തിന് ഇരയായത്.
യുവതിയെ മുൻപരിചയം ഉണ്ടായിരുന്ന പ്രതികളിലൊരാള്‍ പഴയ ബസ് ഡിപ്പോ പരിസരത്ത് നിന്ന് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. എന്നിട്ട് ഒരു മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തു. പ്രതിയുടെ കൂട്ടുകാരായ മൂന്ന് പേരും പിന്നാലെയെത്തി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു. സംഭവശേഷം നാട് വിടാനായിരുന്നു പ്രതികളുടെ നീക്കം.
എന്നാല്‍ പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. എല്ലാവരും ഒരേ പ്രദേശത്ത് താമസിക്കുന്നവരാണ്. അതിനാല്‍ പോലീസിന് കൃത്യമായി വിവരങ്ങള്‍ പെട്ടന്ന് തന്നെ കിട്ടി. 10 സംഘങ്ങളായി തിരിഞ്ഞ് വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ പോലീസ് പരിശോധന നടത്തി. ലോകമാന്യതിലക് ടെര്‍മിനലില്‍ നിന്നാണ് മൂന്ന് പേര്‍ പിടിയിലായത്. ഇവര്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കാനുള്ള ശ്രമം ആയിരുന്നു. നാലാമത്തെ പ്രതി ഇപ്പോഴും ഒളിവിലാണ്.

