Sunday, May 19, 2024
spot_img

കിഴങ്ങുവർഗത്തിലെ റാണി;ഏപ്രിൽ 4 അന്താരാഷ്ട്ര കാരറ്റ് ദിനം

കാരറ്റ്‌ എല്ലാവർക്കും ഇഷ്ടമുള്ള പച്ചക്കറിയാണ്. എന്നാൽ അന്താരാഷ്ട്ര കാരറ്റ് ദിനം എന്നൊരു ദിവസമുണ്ടെന്നു എത്രപേർക്കാണ് അറിയാവുന്നത്? കാരറ്റിനെയും അതിന്റെ നല്ല ഗുണങ്ങളെയും പറ്റിയുള്ള അറിവ് പ്രചരിപ്പിക്കുന്നതിനായി ലോകമെമ്പാടും 2003 ഏപ്രിൽ 4നാണ് കാരറ്റ് ദിനം ആദ്യമായി ആചരിക്കാൻ തുടങ്ങിയത്. ധാരാളം വിറ്റാമിനുകളും ധാതുക്കളും നാരുകളും കൊണ്ട് സമ്പുഷ്ടമായ പച്ചക്കറിയാണ് കാരറ്റ്.

തോരനായും സാലഡായും ജ്യൂസായും മാത്രമല്ല വെറുതെ പച്ചയ്ക്കും ആളുകൾ കാരറ്റ് കഴിക്കാറുണ്ട്. കാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. നിറംകൊണ്ട് ഏറെ ആകർഷകമായ കിഴങ്ങുവർഗത്തിലെ റാണിയാണ് കാരറ്റ്. ത്വക്കിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനും കണ്ണിനും തലമുടിക്കും കാരറ്റ് നല്ലതാണ്. ത്വക്കിന്റെ വരൾച്ച മാറ്റുന്നതിനും കാരറ്റ് സഹായിക്കുന്നു.

Related Articles

Latest Articles