Monday, May 13, 2024
spot_img

സിലിക്കൺ വാലി ബാങ്ക് തകർച്ചയെക്കുറിച്ച് ചോദ്യമുയർന്നു; വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി ജോ ബൈഡൻ

വാഷിങ്ടൻ : അമേരിക്കയിലെ സംരംഭക സൗഹൃദ ബാങ്ക് എന്ന ഖ്യാതിയുണ്ടായിരുന്ന സിലിക്കൺ വാലി ബാങ്ക് തകർന്നതു സംബന്ധിച്ച് മാദ്ധ്യമപ്രവർത്തകർ ചോദ്യമുന്നയിച്ചതോടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിക്കാതെ വാർത്താസമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ കാട്ടുതീ പോലെ സമൂഹമാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയാണ്‌. സംഭവത്തിൽ ബൈഡനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.

ഇന്നലെ വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിനിടെ, ‘‘സ്ഥിരതയുള്ള ബാങ്കിങ് സംവിധാനവും യുഎസിന്റെ ചരിത്രപരമായ സാമ്പത്തികസ്ഥിരതയും നിലനിർ‌ത്തും’ എന്ന് ബൈഡൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മാദ്ധ്യമപ്രവർത്തകൻ ചോദ്യമുന്നയിക്കുന്നതും തുടർന്നുള്ള സംഭവവികാസങ്ങളും.

‘‘പ്രസിഡന്റ്, എന്തുകൊണ്ടാണ് ഈ തകർച്ച സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ? ഇനി ഇതു സംഭവിക്കില്ലെന്ന് അമേരിക്കക്കാർക്ക് ഉറപ്പുനൽകാൻ കഴിയുമോ?’’ എന്നായിരുന്നു മാദ്ധ്യമ പ്രവർത്തകന്റെ ചോദ്യം. ബൈഡൻ പുറത്തേക്ക് പോകുന്ന വിഡിയോ വൈറ്റ് ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ മാത്രം നാല് ദശലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്. കടുത്ത പ്രതിഷേധത്തെത്തുടർന്ന് വിഡിയോയുടെ കമന്റ് സെക്‌ഷൻ ഓഫാക്കിയെങ്കിലും ട്വറ്ററിൽ ഉൾപ്പെടെ വ്യാപക വിമർശനം തുടരുകയാണ്.

Related Articles

Latest Articles