Friday, May 17, 2024
spot_img

ഗവർണർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു;ആർ എസ് എസ് അജണ്ട നടപ്പാക്കുന്നതായി മന്ത്രിയുടെ വിമർശനം

തിരുവനന്തപുരം: ഗവർണർക്കെതിരെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഗവർണർ പുറപ്പെടുവിച്ചത് സർവകലാശാലകളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള ആജ്ഞ എന്നും ആർ എസ് എസ് അജണ്ട നടപ്പാക്കുന്നു എന്നും മന്ത്രിയുടെ ആരോപണം.

സർവകലാശാലകളെ താഴ്ത്തുന്നതിനോടൊപ്പം നാടിനെയും ഗവർണർ അപമാനിക്കുകയുമാണെന്ന് മന്ത്രി പറഞ്ഞു . ഉന്നത വിദ്യാഭ്യത്തിന്റെ തലപ്പത്ത് ആർ എസ് എസ് ന്റെ വക്താക്കളെ ഇരുത്തി ഫ്യൂഡൽ അധികാര വാഴ്ച്ച നടത്താനാണ് ഗവർണറുടെ ശ്രമം എന്നും ആർഎസ്എസുമായി കൂടിയാലോചിച്ചാണ് കേരളത്തിലെ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മന്ത്രി വിമർശിച്ചു.

അമിതാധികാര പ്രവണതകളെ മുറിച്ചുകടന്ന ചരിത്രമാണ് കേരളത്തിനുള്ളതെന്ന് ഗവർണർ ശ്രദ്ധിച്ചു കാണില്ലെന്ന് മന്ത്രി പറഞ്ഞു. ഗവർണർ തന്റെ കൽപ്പനയിൽ നിന്ന് പിന്തിരിയണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ സുപ്രീം കോടതി വിധിയിൽ പുനപരിശോധന വരുന്നത് വരെ അ സ്ഥാനം വെറുതേ ആകും.അതുകൊണ്ടാണ് കത്ത് നൽകിയത്.ആരോഗ്യ സർവകലാശല വി സി നിയമനം പരിശോധിച്ചതിന് ശേഷം തീരുമാനമെന്ന് ആർ ബിന്ദു കൂട്ടിച്ചേർത്തു.

അതേസമയം ഗവർണർ വിസിമാർക്ക് നൽകിയ സമയം അവസാനിച്ചിരിക്കുകയാണ്. ഒരു വിസി പോലും ഇതു വരെ രാജി സമർപ്പിച്ചിട്ടില്ല. സംഭവത്തിൽ വിസിമാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുകയാണ്. അവധി ദിവസമായ ഇന്ന് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തി ഹർജി പരിഗണിക്കുമെന്നാണ് റിപ്പോർട്ടുകൾ

Related Articles

Latest Articles