Sunday, May 5, 2024
spot_img

നിങ്ങളിൽ ആരാണ് യഥാർത്ഥ മാധ്യമപ്രവർത്തകർ?? ആരാണ് പാർട്ടി കേഡർ എന്നറിയില്ല…. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം: ഇത്തരം ആളുകളോട് സംസാരിക്കാൻ സമയമില്ല; മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ വിസമ്മതിച്ച് ഗവർണർ

തിരുവനന്തപുരം: സര്‍വ്വകലാശാല വിസിമാരോട് രാജിവക്കാനുള്ള നിര്‍ദ്ദേശം തള്ളി മുഖ്യമന്ത്രി.നടത്തിയ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാൻ വിസമ്മതിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിങ്ങളിൽ ആരാണ് യഥാർത്ഥ മാധ്യമപ്രപ്രവർത്തകർ?? ആരാണ് പാർട്ടി കേഡർ എന്നറിയില്ല. സംസാരിക്കാൻ ആവശ്യമുള്ളവർക്ക് രാജ് ഭവനിലേക്ക് വരാം. അത്തരം ആളുകളോട് സംസാരിച്ചു സമയം കളയാൻ ഇല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

എന്നാൽ, യുജിസി ചട്ടം ലംഘിച്ചാണ് വിസി നിയമനം എന്ന് പറയുമ്പോൾ ഗവർണർക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവർണറുടെ ലോജിക് പ്രകാരം പദവിൽ നിന്ന് ഒഴിയേണ്ടത് വി സി മാരാണോയെന്നും പിണറായി വിജയന്‍. രായ്ക്ക് രാമാനം വിസിമാരെ നീക്കുന്നത് മാറ്റാരെയോ തൃപ്തിപ്പെടുത്താനാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

അതേസമയം വി.സിമാര്‍ രാജിവെച്ച്‌ സ്വയം പുറത്തു പോയില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്നാണ് രാജ്ഭവൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകരം ചുമതലക്കാരുടെ പട്ടിക ഇന്ന് തന്നെ പുറത്തിറക്കാനുമാണ് രാജ്ഭവന്റെ നീക്കം. വി.സിമാര്‍ക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്നാണ് രാജ്ഭവന്‍ വ്യക്തമാക്കിയിരിക്കുന്നത്.

ഇന്ന് 11.30 ന് മുമ്പായി രാജിവയ്‌ക്കണമെന്നായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വി.സിമാര്‍ക്ക് നല്‍കിയ നിര്‍ദേശം. എന്നാല്‍ എല്ലാ വി.സിമാരും രാജി നല്‍കേണ്ടതില്ലെന്ന തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് രാജ്ഭവന്റെ അടിയന്തര മുന്നറിയിപ്പ്. രാജിവെച്ചൊഴിഞ്ഞില്ലെങ്കില്‍ അതാത് വി.സിമാര്‍ക്ക് 12 മണിക്ക് രാജ്ഭവന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും.

Related Articles

Latest Articles