Monday, May 20, 2024
spot_img

‘കൃഷ്ണൻ എനിക്കെന്നും ചിരിക്കുന്ന മതമാണ്, എല്ലാവരുടെയും മനസ്സിൽ കൃഷ്‌ണ ചൈതന്യം പടരട്ടെ’; ജന്മാഷ്ട്ടമി ദിനത്തിൽ ആശംസകൾക്കൊപ്പം മാതൃഭൂമിക്ക് വേണ്ടി എഴുതിയ ലേഖനം പങ്കുവെച്ച് രചനാ നാരായണൻകുട്ടി

ജന്മാഷ്ട്ടമി ദിനത്തിൽ ആശംസകൾ നേർന്ന് നടി രചനാ നാരായണൻകുട്ടി. ‘എല്ലാവരുടെയും മനസ്സിൽ കൃഷ്‌ണ ചൈതന്യം പടരട്ടെ’ എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്. ഒപ്പം മാതൃഭൂമിക്ക് വേണ്ടി എഴുതിയ ‘കൃഷ്ണനെന്ന നവോത്ഥാന നായകൻ’ എന്ന ഒരു ലേഖനം കൂടി നടി പങ്കുവെച്ചിട്ടുണ്ട്.

‘കൃഷ്ണനെ എത്തിപ്പിടിക്കാൻ, കൃഷ്ണന് സമകാലീനനാകാൻ കഴിയുന്ന തരത്തിൽ ഞാൻ അടങ്ങുന്ന ഒരു മനുഷ്യനും വളരാൻ സാധിച്ചിട്ടില്ല, കൃഷ്ണൻ എനിക്കെന്നും ചിരിക്കുന്ന മതമാണ്. സത്യാന്വേഷണം, ആന്തരികപരിവർത്തനം ഇവയെല്ലാം കാംക്ഷിക്കുന്ന ഒരുവന് ഈ നായകന്റെ ആശയങ്ങളുമായി സമരസപ്പെടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. ഇതുതന്നെയാണ് കൃഷ്ണനെ ഒരു നവോത്ഥാന നായകനാക്കുന്നതും’ എന്ന് നടി ലേഖനത്തിൽ കുറിച്ചു.

ലേഖനത്തിന്റെ പൂർണ്ണരൂപം:

കാലമെത്ര കഴിഞ്ഞിട്ടും എന്താണ് കൃഷ്ണനോട് എല്ലാർക്കും ഇത്രയും പ്രിയം? അത് മറ്റൊന്നു മല്ല, ലൗകികതയും ദൈവീകതയും തമ്മിൽ ഒരു വിടവും ഇല്ല എന്ന് നമ്മെ ആഴത്തിൽ മനസ്സിലാ ക്കിത്തരുന്നതിലുള്ള കഴിവാണ്. കാലത്തിന് അത് തമായ മഹാഭാരതത്തിന്റെ മധ്യത്തിൽ ഗീതയുടെ രൂപത്തിലുള്ള പഠിപ്പിക്കലുകൾ ചിന്തയുടെയും ബോധത്തിന്റെയും നവോത്ഥാനത്തെ അടയാളപ്പെടുത്തുന്നു. സത്യാന്വേഷണം, ആന്തരികപരിവർത്തനം ഇവയെല്ലാം കാംക്ഷിക്കുന്ന ഒരുവന് ഈ നായകന്റെ ആശയങ്ങളുമായി സമരസപ്പെടാൻ ഒരു പ്രയാസവും ഉണ്ടാകില്ല. ഇതുതന്നെയാണ് കൃഷ്ണനെ ഒരു നവോത്ഥാന നായകനാക്കുന്നതും.

ഇനി എനിക്ക് കൃഷ്ണനോടുള്ള ആരാധനയുടെ കാരണങ്ങൾ പറയാം-മുകളിൽ പറഞ്ഞവയ്ക്കു പുറമേ, കൃഷ്ണനെ എത്തിപ്പിടിക്കാൻ, കൃഷ്ണന് സമകാലീനനാകാൻ കഴിയുന്ന തരത്തിൽ ഞാൻ അടങ്ങുന്ന ഒരു മനുഷ്യനും വളരാൻ സാധിച്ചിട്ടില്ല, കൃഷ്ണൻ എനിക്കെന്നും ചിരിക്കുന്ന മതമാണ്. ഒട്ടും ഗൗരവക്കാരനും അല്ല, തീരെ ദുഃഖിതനുമല്ല. ഉണർവും പ്രസരിപ്പും എപ്പോഴുമുള്ള ആ ചൈതന്യത്തെ ആരാധിക്കാതെങ്ങനെ!

Related Articles

Latest Articles