Tuesday, May 21, 2024
spot_img

ഹെൽത്ത് സ്‌ക്വാഡ് പരിശോധന ഊർജ്ജിതമാക്കി; കായംകുളത്ത് പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു, രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ്

കായംകുളം: സംസ്ഥാനത്തെ വിവിധ ഹോട്ടലുകളിൽ ഹെൽത്ത് സ്‌ക്വാഡ് പരിശോധന ഊർജ്ജിതമാക്കി. കായംകുളം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടി. ആറ് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ പിടികൂടിയത്.

ഹോട്ടൽ ബ്രീസ്, മാസ്റ്റർ ഹോട്ടൽ ആൻഡ് റസ്റ്റോറൻറ്, ഹോട്ടൽ സ്വാദ്, മുക്കടയിലെ കാട്ടൂസ് കിച്ചൻ, കായംകുളം സഫാരി ഹോട്ടൽ, ഹോട്ടൽ സ്വാദ്, മലബാർ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഇതിൽ വൃത്തിഹീനമായ ചുറ്റുപാടി കണ്ടെത്തിയ ഹോട്ടലുകൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകുമെന്ന് നഗരസഭാ സെക്രട്ടറി പറഞ്ഞു.

ന്യൂഡിൽസ്, ബിരിയാണി, പാചകം ചെയ്യുവാനായി സൂക്ഷിച്ചിരുന്ന പഴകിയ മത്സ്യം, ഇറച്ചി കറികൾ, മീൻ കറികൾ, മറ്റു ആഹാര പദാർത്ഥങ്ങൾ എന്നിവയാണ് പിടികൂടിയതെന്ന് നഗരസഭാ ഹെൽത്ത് സൂപ്പർവൈസർ പറഞ്ഞു. നഗരസഭാ സെക്രട്ടറി ധീരജ് മാത്യുവിൻ്റെ നിർദ്ദേശപ്രകാരം, നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ദിലീപ്കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണകുമാർ ആർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗോപകുമാർ, പത്മനാഭൻ പിള്ള, അരുണിമ, മറ്റു ജീവനക്കാരായ ബാബു, ഉണ്ണികൃഷ്ണൻ, രാജേഷ് തുടങ്ങിയവർ റെയ്ഡിൽ പങ്കെടുത്തു.

Related Articles

Latest Articles