Friday, September 25, 2026

കണ്ടെയ്‌നർ വിശ്രമമൊക്കെ വെറും പ്രഹസനമോ?? ഭാരത് ജോഡോ യാത്രയിലെ ആഡംബര കണ്ടെയ്നറുകള്‍ ഉപേക്ഷിച്ച് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസം; റിപ്പോർട്ടുകൾ പുറത്ത്

തിരുവനന്തപുരം: രാഹുൽ ഗാന്ധിയും നേതാക്കളും ഭാരത് ജോഡോ യാത്രയ്ക്കിടെ താമസിക്കാന്‍ എത്തിച്ച പ്രത്യേക ആഡംബര കണ്ടെയ്‌നറുകള്‍ ഉപേക്ഷിച്ച് കോണ്‍ഗ്രസ് നേതാക്കളും നക്ഷത്ര ഹോട്ടലുകളില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയടക്കമുള്ളവര്‍ പൊതുയിടങ്ങളില്‍ നിര്‍ത്തിയിടുന്ന കണ്ടെയ്‌നറുകളില്‍ ഉറങ്ങുമെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഭാരത് യാത്ര ആരംഭിച്ചതുമുതൽ വ്യാപകമായി പ്രചരിപ്പിച്ചത്.

ലക്ഷങ്ങള്‍ ചെലവിട്ടാണ് കണ്ടെയ്‌നര്‍ ലോറികള്‍ പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഹോട്ടല്‍ മുറിക്ക് സമാനമാക്കിയെടുത്തത്. എസി, കട്ടില്‍, ശുചിമുറി തുടങ്ങിയവയെല്ലാം കണ്ടെയ്‌നറിലുണ്ട്. രാഹുല്‍ ഗാന്ധിക്ക് പ്രത്യേകം കണ്ടെയ്‌നറും മറ്റ് നേതാക്കള്‍ക്ക് രണ്ടോ മൂന്നോ പേര്‍ക്ക് ഒന്ന് എന്ന നിലയിലുമാണ് ഏര്‍പ്പാടാക്കിയത്. എന്നാല്‍, ഞായര്‍ രാത്രി തിരുവനന്തപുരം നഗരത്തിലെ പ്രധാന ഹോട്ടലുകളിലാണ് നേതാക്കള്‍ തങ്ങിയത്. രാഹുലാകട്ടെ ഒരു ബിഷപ് ഹൗസിന്റെ അതിഥി മന്ദിരത്തിലും. തിങ്കള്‍ രാത്രി കഴക്കൂട്ടത്തെ പ്രധാന ഹോട്ടലുകളിലായിരുന്നു രാഹുല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് താമസം.

ഉത്തരേന്ത്യയില്‍ നിന്നെത്തിയ ഏതാനും പ്രവര്‍ത്തകര്‍ മാത്രമാണ് കണ്ടെയ്‌നറുകളിലുറങ്ങിയത്. സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും മാലിന്യനീക്കം പ്രയാസമാണെന്നുമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ നൽകിയ വിശദീകരണം.

 

Related Articles

Latest Articles