ചണ്ഡീഗഡ്: ഹരിയാനയില്‍ സോനിപത്തിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ വഡോദര നിവാസിയായ 19 കാരന്‍ സന്‍സ്കാര്‍ ചതുര്‍വേദിയെയാണ് കോളജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ ബിസിനസ് അഡ്മിനിസ്ട്രേഷന്‍ വിദ്യാര്‍ഥിയാണ് സന്‍സ്കാര്‍.
വിദ്യാര്‍ഥി കോളജില്‍ നിന്ന് റാഗിങ് നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപണം ഉന്നയിക്കുന്നുണ്ട്. മരണത്തിന്റെ കാരണം ഞങ്ങള്‍ക്കറിയില്ല. സര്‍വകലാശാലയില്‍ നിന്ന് റാഗിങ് നേരിടേണ്ടി വന്നതില്‍ അവന് മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നു. മരണത്തിന് പിന്നിലെ സാഹചര്യങ്ങള്‍ എന്താണെന്ന അന്വേഷണം വേണം. സന്‍സ്കാറിന്റെ മരണത്തിന് പിന്നിലെ കാരണങ്ങള്‍ അന്വേഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുന്നുവെന്നും സന്‍സ്കാറിന്റെ ബന്ധു സമര്‍ഥ് ചതുര്‍വേദി പറഞ്ഞു.
എല്ലാ തലത്തിലും അന്വേഷണം നടത്തുന്നുണ്ടെന്ന് അറിയിച്ച പൊലീസ് സന്‍സ്കാറിന്റെ സഹോദരിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തു. മൃതദേഹം സോനിപത്തിലെ സിവില്‍ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചതായി പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

