ദില്ലി: ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാഹുൽഗാന്ധിക്ക് സുരക്ഷാ ഏജൻസി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.ഭാരത് ജോഡോ യാത്ര കടന്നു പോകുന്ന പ്രദേശങ്ങളിൽ ഏജൻസികളുടെ സുരക്ഷാ പരിശോധന തുടരുകയാണ്. കാശ്മീരിലെ ചില ഭാഗങ്ങളിൽ കാൽനടയാത്ര ഉചിതമല്ലെന്നും കാറിൽ സഞ്ചരിക്കണമെന്നും കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി.ശ്രീനഗറിൽ എത്തുമ്പോള്‍ രാഹുൽ ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം ഉണ്ടാകരുതെന്നും സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇപ്പോൾ പഞാബിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്ന് പോകുന്നത്. വ്യാഴാഴ്ച ആയിരിക്കും ജമ്മു കാശ്മീരിലേക്ക് പ്രവേശിക്കുക.
ചില ഭാഗങ്ങളിൽ അപകട സാധ്യത ആയതിനാൽ രാഹുലിന്റെ കൂടെയുള്ളവരെ തിരിച്ചറിയാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് നിലവിൽ Z+ കാറ്റഗറി സുരക്ഷയാണ് നൽകുന്നത്. ഒമ്പത് കമാൻഡോകൾ അദ്ദേഹത്തിന് സുരക്ഷക്ക് മുഴുവൻ സമയവും കാവൽ നിൽക്കുന്നു. 2020 മുതൽ രാഹുൽ തന്റെ സുരക്ഷാ നിർദ്ദേശങ്ങൾ നൂറിലധികം തവണ ലംഘിച്ചതായി കേന്ദ്രം വെളിപ്പെടുത്തി.

