Tuesday, October 6, 2026

വീണ്ടും ഭാരത മാതാവിനെ അവഹേളിച്ച് രാഹുൽ ഗാന്ധി ; വൈറലായി വീഡിയോ !

തരം കിട്ടിയാൽ ഭാരതത്തെ താറടിച്ചു കാണിക്കാനുള്ള ഒരവസരവും കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി പാഴാക്കാറില്ല. വിദേശ രാജ്യങ്ങളിൽ പോയി രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്താറുള്ളത് പലപ്പോഴും നമ്മൾ കണ്ടിട്ടുള്ളതുമാണ്. ഇപ്പോഴിതാ, വീണ്ടും ഭാരതത്തെ പുച്ഛിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആരാണ് ഭാരത് മാതാ ?, എന്താണ് ഭാരത് മാതാ ? എന്നാണ് രാജസ്ഥാനിലെ ബുണ്ടിയിൽ സംഘടിപ്പിച്ച റാലിയിൽ‌ സംസാരിക്കവെ പുച്ഛത്തോടെ രാഹുൽ ​ഗാന്ധി ചോദിച്ചത്.

ഇതിനെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായ തരത്തിൽ പ്രതിഷേധം ഉയരുകയാണ്. ഒറ്റ ചോദ്യമേ ഉള്ളൂ, എല്ലാവരും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കുന്നു. ആരാണ് ഈ ഭാരത് മാതാ ? അത് എന്താണ് ? അതിന് വേണ്ടി നമ്മൾ ജയ് വിളിക്കാറുണ്ട്. ഞാനും നിങ്ങളും എല്ലാവരും വിളിക്കാറുണ്ട്. പക്ഷെ, ഭാരത് മാതാ ആരാണ് ? ഭാരത് മാതാ ഈ മണ്ണാണോ ? ഭാരത് മാതാ എന്നത് ഈ നാടാണോ? ഇത് അറിയാൻ വേണ്ടി ഞാൻ പാർലമെന്റിലും ചോദിച്ചൂ. കൂടാതെ, ഭാരത് മാതാ കീ ജയ് എന്നതിന് പകരം അദാനി ജി കീ ജയ് എന്ന് പ്രധാനമന്ത്രി പറയണം എന്നായിരുന്നു കേന്ദ്ര സർക്കാരിനെ വിമർശിക്കാൻ വേണ്ടി ഭാരതത്തെ രാഹുൽ ഗാന്ധി പുച്ഛിച്ചത്.

എന്നാൽ ഇതാദ്യമായല്ല ഭാരതത്തെ അവഹേളിച്ചു കൊണ്ടുള്ള പ്രസ്താവനകളുമായി രാഹുൽഗാന്ധി രംഗത്തെത്തുന്നത്. കൂടാതെ, ഹിന്ദു ദൈവങ്ങളെയും രാഹുൽ ഗാന്ധി അവഹേളിക്കാറുണ്ട്. പാർലമെന്റിലെ എംപിമാർ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളെ പോലെയാണെന്നും ഒരു ശക്തിയും ഇല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. കൂടാതെ, ജി20 അധ്യക്ഷപദവിയിലിരുന്ന് ഇന്ത്യ നിര്‍വ്വഹിച്ച മഹത്തായ പ്രവര്‍ത്തനങ്ങളെ, ലോകമാകെ പുകഴ്ത്തിയപ്പോൾ വിദേശരാജ്യത്തിരുന്ന് ഇന്ത്യ വിരുദ്ധ പ്രസ്താവനയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. കൂടാതെ, പലപ്പോഴും രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ പല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലും ട്രോളുകൾക്കും വിധേയമാകാറുണ്ട്. വർഷങ്ങൾക്ക് മുൻപ് ടെലിവിഷൻ ചർച്ചയിലും SDPI വേദിയിലും സമാനമായ സിദ്ധാന്തം അവതരിപ്പിച്ച ഡോക്ടർ ഫസൽ ഗഫൂറും അക്കാലത്ത് വ്യാപകമായി ട്രോളുകൾക്ക് വിധേയനായിരുന്നു. രാഹുലിന്റേത് അസ്ത്രം ഗഫൂർ സിദ്ധാന്തമാണെന്നാണ് ചില ട്രോളന്മാർ വിശേഷിപ്പിക്കുന്നത്. അതേസമയം, മുൻപ് യുകെയില്‍ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നടന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ പരിപാടികള്‍ സംഘടിപ്പിച്ചത് മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ ഗൂഢാലോചന നടത്തുന്ന ജോര്‍ജ്ജ് സോറോസ് എന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഫണ്ട് നല്‍കുന്ന സംഘടനയാണ്. അതുപോലെ യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്റെ ഔദ്യോഗിക ക്ഷണപ്രകാരം അമേരിക്ക സന്ദര്‍ശിക്കാന്‍ പോയ മോദിയ്‌ക്കെതിരെ രാഹുല്‍ ഗാന്ധി അമേരിക്കയില്‍ നടന്ന പരിപാടികളിലും വിമര്‍ശനം തൊടുത്തിരുന്നു.

Related Articles

Latest Articles