Saturday, May 18, 2024
spot_img

നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല ; അങ്ങ് നല്‍കിയ പിന്തുണയ്ക്ക് നന്ദി, ഞങ്ങള്‍ ഉറപ്പായും തിരിച്ചുവരും ; കണ്ണീരണിഞ്ഞ ഷമിയെ നെഞ്ചോട് ചേര്‍ത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകകപ്പ് ഫൈനല്‍ തോൽവിക്ക് ശേഷം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നിന്ന ഇന്ത്യന്‍ താരങ്ങളെ ഡ്രെസിംഗ് റൂമിലെത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശ്വസിപ്പിച്ചത്. ഇന്നലെ മത്സര ശേഷം പ്രധാനമന്ത്രി ഓരോ താരങ്ങളുടെയും അടുത്തെത്തിയാണ് ആശ്വാസ വാക്കുകള്‍ പകർന്നത്. ഇതിന്റെ ചിത്രങ്ങൾ ഇന്ത്യൻ താരങ്ങളായ ജഡേജയും ഷമിയും സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്. അതിൽ ഷമിയുടെ പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്.

വികാര നിര്‍ഭരമായ കുറിപ്പോടെയാണ് ഷമി പ്രധാനമന്ത്രിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. നിര്‍ഭാഗ്യവശാല്‍ ഇന്നലെ ഞങ്ങളുടെ ദിവസമായിരുന്നില്ല. എന്നെയും ടീമിനെയും ഈ ടൂര്‍ണമെന്റിലുട നീളം അകമഴിഞ്ഞ് പിന്തുണച്ച ആരാധകര്‍ക്ക് നന്ദി. ഞങ്ങളെ ഡ്രെസിംഗ് റൂമിലെത്തി അഭിനന്ദിക്കാനും ആവേശമുയര്‍ത്താനും സഹായിച്ച പ്രധാനമന്ത്രിയോട് എന്നും കടപ്പെട്ടവനായിരിക്കും. ഞങ്ങള്‍ ഉറപ്പായും തിരിച്ചു വരുമെന്നാണ് ഷമി ഇൻസ്റ്റഗ്രാമിലും എക്‌സിലും കുറിച്ചത്.

Related Articles

Latest Articles