Wednesday, May 29, 2024
spot_img

ടിക്കറ്റ്​ ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ; മാറ്റങ്ങൾ ഇങ്ങനെ

ദില്ലി: ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി റീഫണ്ട്​ നൽകുമെന്ന് റെയിൽവേ വ്യക്തമാക്കി.

ടിക്കറ്റ്​ ബുക്ക്​ ചെയ്യുമ്ബോള്‍ ഐ.ആര്‍.ടി.സിയുടെ പേയ്​മെന്‍റ്​ ഗേറ്റ്​വേയായ ഐ.ആര്‍.ടി.സി- ഐപേ വഴി പണമടച്ചവര്‍ക്കാണ്​ അതിവേഗത്തില്‍ പണം തിരികെ ലഭിക്കുക. 2019ലാണ്​ ഇന്ത്യൻ റെയിൽവേ ഐ.ആർ.ടി.സി-ഐപേ സംവിധാനം അവതരിപ്പിച്ചത്​. നിലവിൽ ടിക്കറ്റ്​ റദ്ദാക്കുന്നവർക്ക്​ റീഫണ്ട്​ രണ്ട്​ മുതല്‍ മൂന്ന്​ ദിവസം വരെ എടുക്കാറുണ്ട്​. പുതിയ സംവിധാനം ട്രെയിന്‍ യാത്രക്കാര്‍ക്ക്​ ഗുണകരമാകുമെന്നാണ്​ പ്രതീക്ഷയെന്ന്​ ഇന്ത്യന്‍ റെയില്‍വേ വക്​താവ്​ പ്രതികരിച്ചു.

കൊല്ലം – ചെങ്കോട്ട പാതയിൽ ഇന്നു മുതൽ 4 എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തും. ചെന്നൈ എഗ്‌മൂർ കൊല്ലം മെയിൽ, പാലരുവി എക്സ്പ്രസ്, മധുര എക്സ്പ്രസ്, പുനലൂർ എക്സ്പ്രസ് എന്നിവയാണ് സർവീസ് നടത്തുന്നത്. ഇതിൽ പാലരുവി എക്സ്പ്രസും, പുനലൂർ – ഗുരുവായൂർ എക്സ്പ്രസും നിലവിൽ സർവീസ് നടത്തുന്നുണ്ട്. ചെന്നൈ – എഗ്‌മൂർ – കൊല്ലം മെയിലിൽ യാത്രക്കാർ കുറവാണെന്ന കാരണത്താൽ 4 ദിവസം മുൻപ് റദ്ദാക്കിയിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്‌സിൻ എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles