Sunday, May 19, 2024
spot_img

റെയില്‍വേ‍ കുതിക്കുന്നു; പാലക്കാട്‍ ഡിവിഷനില്‍ കഴിഞ്ഞ ഒമ്പത് മാസത്തില്‍ കിട്ടിയത് 600 കോടി രൂപ

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷനില്‍ കഴിഞ്ഞ ഒമ്പത് മാസത്തില്‍ 600 കോടി രൂപയുടെ വരുമാനം ഉണ്ടായെന്ന് ഡിആര്‍എം ത്രിലോക് കോത്താരി അറിയിച്ചു. യാത്രാനിരക്ക് 289 കോടിയും ചരക്കുവാഹന നിരക്ക് 279.26 കോടിയുമാണ് കിട്ടിയത്.

ത്രിലോക് കോത്താരി പാലക്കാട് റെയില്‍വേ ഡിവിഷണില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു. മെയിന്‍ എക്‌സ്പ്രസ് തീവണ്ടികള്‍ പരമാവധി കൃത്യത പാലിച്ച്‌ പോവുന്നുണ്ട്. മംഗളൂരു ജങ്ഷന്‍ കുലശേഖര എന്നിവിടങ്ങളിലെ പാതയിരട്ടിപ്പിക്കല്‍ ഈവര്‍ഷം പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഷൊര്‍ണൂര്‍ ജങ്ഷന്‍ – നിലമ്പൂർ വൈദ്യുതിവത്കരണം ഡിസംബറോടെ പൂര്‍ത്തിയാകും. കൊങ്കണ്‍ റെയില്‍വേയിലും വൈദ്യുതിവത്കരണം പുരോഗമിക്കുന്നു. മംഗളൂരു സെന്‍ട്രലിലെ പിറ്റ്‌ലൈന്‍ നിര്‍മാണം അടുത്തവര്‍ഷം പൂര്‍ത്തിയാക്കും. ഇവിടെ പുതുതായി ഒരു പ്ലാറ്റ്‌ഫോം കൂടി നിര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles