Wednesday, May 8, 2024
spot_img

ഡോ. വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വരന്‍ മുഖ്യസാമ്പത്തിക ഉപദേഷ്‌ടാവായി ചുമതലയേറ്റു

ദില്ലി: പുതിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ വി അനന്ത നാഗേശ്വരന്‍ (V Anantha Nageswaran) ചുമതലയേറ്റു. മുന്‍ സിഇഎ കെ വി സുബ്രഹ്മണ്യന്‍ വിരമിച്ച ഒഴിവിലാണ് നിയമനം. എല്ലാ വര്‍ഷവും നടക്കാറുള്ള സാമ്പത്തിക സര്‍വേയുടെ മുഖ്യ ശില്‍പിയാണ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനായ സിഇഎ അഥവാ ചീഫ് ഇക്കണോമിക് അഡ്‌വൈസര്‍.

“സര്‍ക്കാര്‍ ഡോ. വി അനന്ത നാഗേശ്വരനെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവായി നിയമിച്ചു, ഇന്ന് അദ്ദേഹം ചുമതലയേറ്റു,” ധനമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. എഴുത്തുകാരൻ, അധ്യാപകൻ, സാമ്പത്തിക ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രശസ്തനായ ഡോ. നാഗേശ്വരൻ, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ബിസിനസ് സ്കൂളുകളിലും മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പഠിപ്പിച്ചിട്ടുണ്ട്. ചീഫ് ഇക്കണോമിക് അഡൈ്വസറായി നിയമിക്കപ്പെടുന്നതിന് മുമ്പ് ഐഎഫ്എംആർ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിന്റെ ഡീനും ആന്ധ്രാപ്രദേശിലെ ക്രിയാ യൂണിവേഴ്സിറ്റിയിൽ സാമ്പത്തിക ശാസ്ത്രത്തിൽ വിസിറ്റിംഗ് പ്രൊഫസറുമായിരുന്നു.

അനന്ത നാഗേശ്വരന്‍ പ്രാഥമികമായി അക്കാദമിക് മേഖലയില്‍ നിന്നുള്ള സാമ്പത്തിക വിദഗ്ധനാണ്. 1985ല്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ (ഐഐഎം) മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ (എംബിഎ) നേടി. പിന്നീട് 1994ല്‍ മസാച്യുസെറ്റ്‌സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറല്‍ ബിരുദം നേടി.

Related Articles

Latest Articles