Wednesday, September 30, 2026

കൊച്ചിയിലും കൊല്ലത്തും വാഹനാപകടം; നാലുപേർക്ക് ദാരുണാന്ത്യം; മൂന്ന് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ

കൊല്ലം കൊട്ടാരക്കര കുളക്കടയില്‍ കാറും ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. പുനലൂര്‍ തൊളിക്കോട് സ്വദേശി ബിനീഷ് കൃഷ്ണന്‍, ഭാര്യ അഞ്ജു എന്നിവരാണ് മരിച്ചത്. ഇവർ ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നു. ഇവരുടെ മൂന്നുവയസ്സുള്ള കുഞ്ഞിന് പരിക്കേറ്റു, ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം നടന്നത്. കുഞ്ഞ് ഗുരുതര പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

എറണാകുളം തൃപ്പൂണിത്തുറയിലുണ്ടായ അപകടത്തിൽ ലോറി ബൈക്കിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ചോറ്റാനിക്കര സ്വദേശി അശ്വിൻ (20) , ഉദയംപേരൂർ സ്വദേശി വൈശാഖ് ( 20) എന്നിവരാണ് മരിച്ചത്. അർധരാത്രിയോടു കൂടിയാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Latest Articles