Monday, May 6, 2024
spot_img

തോരാമഴ തലസ്ഥാന നഗരിയിൽ ദുരിതം വിതയ്ക്കുന്നു; വിശ്രമമില്ലാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്

തിരുവനന്തപുരം : ദിവസങ്ങളായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ, തളരാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്. മഴ കനത്തതോടെ തങ്ങളുടെ ഓഫീസിലെത്തുന്ന ഫോൺ വിളികൾക്കപ്പുറമുള്ള ജീവനുകൾക്ക് സുരക്ഷയൊരുക്കാനായി വിശ്രമമില്ലാതെ പായുകയാണ് യൂണിറ്റിലെ ഓരോ ഉദ്യോഗസ്ഥനും.

രാവിലെ പാങ്ങോട് സൈനീക ക്യാമ്പ് തിരുമല റോഡിനു കുറുകെ മറിഞ്ഞു വീണ അക്വേഷ്യ മരം ക്യാമ്പിൽ നിന്നും അറിയിച്ചതിനെ തുടർന്ന് സേന എത്തി മുറിച്ചു മാറ്റി റോഡ് ഗതാഗതയോഗ്യമാക്കി.

പൂജപ്പുര ഭാഗത്തു വീടിന്റെ മതിൽ ഇടിഞ്ഞു റോഡിലേക്ക് അപകടവസ്ഥയിൽ നിന്നത് മതിലിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റി അപകടം ഒഴിവാക്കി.

12 മണിയോടെ ജനറൽ ഹോസ്പിറ്റൽ റോഡിൽ ചാഞ്ഞു ഒടിഞ്ഞു അപകടവസ്ഥയിൽ നിന്ന പുളി മരം പോലീസ് കണ്ട്രോൾ റൂമിൽ നിന്നും അറിയിച്ചതിനെ തുടർന്ന് സേന മുറിച്ചു അപകടവസ്ഥ ഒഴിവാക്കി.

12.30 ഓടെ vvhss pmg സ്കൂൾ മഴവെള്ളക്കെട്ടു നിറഞ്ഞു ക്ലാസ്സ്‌ റൂമുകളിൽ കയറിയത് സേന വെള്ളം ഒഴുകാനുള്ള ഭാഗം പൊട്ടിച്ചു വെള്ളം ഒഴുക്കിക്കളയുകയും ഒപ്പം തറയോടിന്റെയും പൈപ്പ് ന്റെയും ആശാസ്ത്രീയ നിർമാണം സ്കൂളിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്ത ശേഷം സേന തിരികെയെത്തി.

1.13 ന് മേലാറന്നൂർ ngo ക്വാർട്ടേഴ്‌സ് ന് സമീപം കാറിനു മുകളിലായി മതിൽ ഇടിഞ്ഞു വീണു ഉണ്ടായ അപകടം സേനയെത്തി മണ്ണ് മാറ്റി കാർ അപകട സ്ഥലത്തു നിന്നും മാറ്റി. കാറിനുള്ളിൽ ആരും ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി.

കിള്ളിപ്പാലം പുതുനഗർ സെക്കന്റ്‌ സ്ട്രീറ്റ് ൽ സുബ്രമണി എന്നയാളുടെ വീടിനു സൈഡിലായി 30മീറ്റർ height ൽ നിന്നും അടർന്നു വീണ ചെറുമരങ്ങൾ സേന മുറിച്ചുമാറ്റി അപകടവസ്ഥ ഒഴിവാക്കി.ഒപ്പം വീടിന്റെ മുകളിൽ അകപ്പെട്ടയാളെ സേന പുറത്തെത്തിച്ചു.

ഗവൺമെന്റ് ഒബ്സെർവറ്റോറി സ്റ്റാഫ് ക്വാർട്ടേഴ്സിനുള്ളിൽ ഇലക്ട്രിക് 4 പോസ്റ്റുകളും ലൈനും ഒരു കാർഷേഡ്, എക്സർസൈസ് ഷെഡ് എന്നിവ തകർത്തുകൊണ്ട് കടപുഴകി വീണ വലിയ പുളിമരം ക്രൈൻ നിന്റെയും kseb യുടെയും സഹായത്താൽ വളരെ കഷ്ടപ്പെട്ട് സേന ഗതാഗതയോഗ്യമാക്കി.തുടർന്ന് ബാക്കി ഭാഗം മുറിച്ചു മാറ്റുന്നതിനായി വിദഗ്ധ തൊഴിലാളികളുടെ സേവനം നിർദേശിച്ച ശേഷം സേന തിരികെയെത്തി.

കഴിഞ്ഞ 3 ദിവസമായി തുടരുന്ന വിതുര പൊന്നoച്ചുണ്ടത് പാലത്തിൽ നിന്നും പുഴയിലേക്ക് ബൈക്കിൽ നിന്നും വീണയാൾക്കായുള്ള തിരച്ചിലിനായി തിരുവനന്തപുരം scuba team പോയി

Related Articles

Latest Articles