Sunday, May 5, 2024
spot_img

കനത്ത മഴ; അതിരപ്പിള്ളി വിനോദസഞ്ചാരകേന്ദ്രം അടച്ചു; മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം

തൃശ്ശൂര്‍: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അതിരപ്പിള്ളി, വാഴച്ചാല്‍ വിനോദസഞ്ചാര കേന്ദ്രം താൽക്കാലികമായി അടച്ചു. ഈ മാസം അഞ്ചുവരെയാണ് വിനോദസഞ്ചാരകേന്ദ്രം അടച്ചത്. അതിരപ്പിള്ളി, മലക്കപ്പാറ റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി.

കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് ഇന്നും നാളെയും അതിതീവ്ര മഴ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം മക്കിയില്‍ 50 വീടുകളില്‍ വെള്ളം കയറുന്നു. വീടിന് പുറത്തിറങ്ങാനാവത്ത അവസ്ഥയിലാണ് 200 ഓളം ആളുകള്‍. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

അതേസമയം വിഴിഞ്ഞത്ത് കടൽക്ഷോഭത്തിൽ വള്ളം മറിഞ്ഞ് മൽത്സ്യതൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി കിങ്സ്റ്റോൺ (27) ആണ് മരിച്ചത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു.

Related Articles

Latest Articles