Thursday, May 9, 2024
spot_img

പാകിസ്ഥാനില്‍ നിന്നെത്തിയ ‘കുടിയേറ്റക്കാരി’ രാജസ്ഥാനിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി

ജയ്പൂര്‍: രാജസ്ഥാനിലെ നട്വാരയില്‍ നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനെരുങ്ങി പാക് വംശജ നീത സോധ. ഈ അടുത്ത കാലത്താണ് നീത സോധയ്ക്ക് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. ഭര്‍ത്താവിന്റെ പിതാവിന്റെ പാത പിന്തുടര്‍ന്നാണ് താന്‍ രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന് നീത സോധ പറയുന്നു.

‘എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ പഞ്ചായത്തില്‍ സജീവ അംഗമാണ്, അദ്ദേഹമാണ് എന്നെ രാഷ്ട്രീയ ജീവിതത്തിലേക്ക് നയിച്ചത്. ഞാന്‍ പതിനെട്ട് വര്‍ഷം മുമ്പാണ് ഇന്ത്യയിലെത്തിയതെങ്കിലും 4 മാസം മുമ്പാണ് എനിക്ക് പൗരത്വം ലഭിച്ചത്, ഇപ്പോള്‍ ഞാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങുകയാണ്’നീത സോധ പറഞ്ഞു.

തന്റെ ഗ്രാമത്തിലെ സ്ത്രീ ശാക്തീകരണത്തിനും മികച്ച വിദ്യാഭ്യാസത്തിനുമായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് നീത പറഞ്ഞു.

ഇന്ത്യയിലെ തന്റെ അനുഭവവും നീത പങ്കുവച്ചു. പാകിസ്ഥാനേക്കാള്‍ മികച്ച ജീവിത സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇവിടെയെത്തിയ കാലം മുതല്‍ എനിക്ക് ജനങ്ങളില്‍ നിന്ന് വലിയ പിന്തുണയാണ് ലഭിച്ചത്. അതാണ് തന്നെ മുന്നോട്ട് നയിക്കുന്നതെന്നും നീത സോധ പറഞ്ഞു.

Related Articles

Latest Articles