\crimenews
crimenews

ജയ്പൂര്‍: രാജസ്ഥാനിലെ പ്രതാപ് ന​ഗറില്‍ വിവാഹസംഘത്തിന് നേരെ ട്രക്ക് ഇടിച്ചു കയറി പതിമൂന്ന് മരണം. അപകടത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ അര്‍ധരാത്രിയില്‍ രാംദേവ് ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലുപേര്‍‌ കുട്ടികളാണ്. റോഡിന്‍റെ വശത്തുകൂടി നീങ്ങിയ വിവാഹസംഘത്തിലേക്ക് നിംബാഹേരയില്‍ നിന്ന് ബന്‍സ്വാരയിലേക്ക് അമിത വേ​ഗത്തില്‍ വന്ന ട്രക്ക് പാഞ്ഞുകയറുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ 15 പേരെ ഛോട്ടി സദ്രിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരില്‍ ഒന്‍പത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.