Saturday, April 27, 2024
spot_img

പു​ല്‍​വാ​മ​യി​ലെ ഭീ​ക​രാ​ക്ര​മ​ണം: ബിക്കാനെറി​ല്‍ നിന്ന് 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ പാ​ക് സ്വ​ദേ​ശി​ക​ള്‍ ഒ​ഴി​ഞ്ഞു പോ​ക​ണമെന്ന് ജില്ലാ മജിസ്ട്രേറ്റ്

ബി​ക്കാ​നെ​ര്‍: ജ​മ്മുകാശ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഭീ​ക​രാ​ക്ര​മ​ണത്തെ തുടര്‍ന്ന് ഇ​ന്ത്യ-​പാ​ക് ബ​ന്ധത്തിന് വിള്ളലേറുന്നു. രാ​ജ​സ്ഥാ​നി​ലെ ബി​ക്കാ​നെറില്‍ താമസമാക്കിയ പാ​ക് സ്വ​ദേ​ശി​ക​ള്‍ 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്ന് ബിക്കാനെര്‍ ജില്ലാ മജിസ്ട്രേറ്റ് ഉ​ത്ത​ര​വി​ട്ടു.

ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും മജിസ്ട്രേറ്റ് ഉത്തരവില്‍ പ്രസ്താവിച്ചിട്ടുണ്ട്. പാകിസ്താ​നു​മാ​യി ആ​രും വ്യാ​പാ​ര​ത്തി​ല്‍ ഏ​ര്‍​പ്പെ​ടരു​തെ​ന്നും പാ​ക് സ്വ​ദേ​ശി​ക​ളാ​യ ആ​ര്‍​ക്കും ജോ​ലി ന​ല്‍​ക​രു​തെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. സിആര്‍പിസി സെക്ഷന്‍ 144 പ്രകാരമാണ് ബിക്കാനെര്‍ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിറക്കിയിരിക്കുന്നത്.

പാകിസ്താന്‍ രജിസ്ട്രേഷനിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ല, പാകിസ്താനികളുമായോ പരിചയമില്ലാത്തവരുമായോ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ പാടില്ല തുടങ്ങി നിരവധി നിര്‍ദ്ദേശങ്ങളാണ് ഉത്തരവില്‍ നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles