Thursday, November 12, 2026

നേമം മണ്ഡലത്തിൽ സജീവമായി രാജീവ് ചന്ദ്രശേഖർ!! വോട്ടഭ്യർത്ഥിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാവിലെ പൂജപ്പുരയിൽ

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ പൂജപ്പുരയിൽ വോട്ടഭ്യർത്ഥനയുമായി സജീവമായി. രാവിലെ മുതൽ തന്നെ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ നേരിട്ടെത്തി വോട്ടർമാരെ കണ്ട അദ്ദേഹം, വികസന മുദ്രാവാക്യങ്ങൾ ഉയർത്തിക്കാട്ടിയാണ് ജനപിന്തുണ തേടുന്നത്.

പൂജപ്പുരയിലെ പ്രമുഖ വ്യക്തികളെയും സാധാരണക്കാരെയും നേരിൽ കണ്ട് മണ്ഡലത്തിന്റെ ഭാവി വികസനത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെച്ചു.

പ്രചാരണ പരിപാടികൾക്കിടെ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന പ്രതിഷ്ഠാവാർഷികാഘോഷങ്ങളിലും രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി നടന്ന പാൽ പൊങ്കാലയിൽ സംബന്ധിച്ച അദ്ദേഹം ഭക്തജനങ്ങളുമായും ക്ഷേത്ര ഭാരവാഹികളുമായും ആശയവിനിമയം നടത്തി.

മണ്ഡലത്തിലുടനീളം വൻ സ്വീകരണമാണ് എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിക്കുന്നത്. പൂജപ്പുരയിലെ സന്ദർശനം വോട്ടർമാർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിട്ടുണ്ട്.

വരും ദിവസങ്ങളിൽ മണ്ഡലത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലും വിപുലമായ പ്രചാരണ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സ്ഥാനാർത്ഥിയുടെയും മുന്നണിയുടെയും തീരുമാനം.

കേന്ദ്ര സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രാദേശിക പ്രശ്നങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Related Articles

Latest Articles