Wednesday, May 22, 2024
spot_img

നീലച്ചിത്ര നിര്‍മ്മാണം: അറസ്റ്റ് തടയാൻ രാജ്‌കുന്ദ്ര പോലീസിന് ലക്ഷങ്ങൾ കൈക്കൂലി നൽകി

മുംബൈ: നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് തടയാന്‍ വ്യവസായിയും ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ്കുന്ദ്ര ലക്ഷങ്ങള്‍ ഒഴുക്കിയതായി റിപ്പോര്‍ട്ട്. മുംബൈ പോലീസിലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് 25 ലക്ഷം രൂപയോളം കൈക്കൂലി നല്‍കിയെന്നാണ് ഒരു ദേശീയ മാധ്യമം പുറത്തുവിട്ടിരിക്കുന്നത്.

നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട മുഖ്യ കണ്ണികളിലൊരാളാണ് രാജ് കുന്ദ്രയെന്നാണ് പോലീസ് വ്യക്തമാക്കുന്നത് . ഫെബ്രുവരിയിലാണ് നീലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ജൂലൈയിലാണ് കുന്ദ്രയ്ക്കെതിരെ പോലീസ് കേസെടുത്തത്. .മല്‍വാനി പോലീസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച്-സിഐഡി ആന്‍ഡ് പ്രോപ്പര്‍ട്ടി സെല്‍ ഏറ്റെടുത്തു. ഇതുവരെ കുന്ദ്രയും അയാളുടെ സഹായിയായ റയാന്‍ ജെ. താര്‍പെയും ഉള്‍പ്പെടെ 12 പേരെയാണ് അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles