പാലക്കാട്: പാലക്കാട്ടെ ആര്‍.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാകത്തിൽ പൊലീസിനെ വിമർശിച്ച് സുരേഷ് ഗോപി എം.പി. കൊലപാതകം ചെയ്തത് അറിഞ്ഞിട്ടും പോലീസ് ഒന്നും ചെയ്തില്ലെന്ന് പറഞ്ഞ അദ്ദേഹം പ്രതികള്‍ രക്ഷപെട്ടതിന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ഉത്തരം പറയണമെന്നു ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണം ശരിയായ രീതിയിൽ അല്ലെങ്കിൽ നമുക്ക് നോക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. പാലക്കാട് മരിച്ച സഞ്ജിത്തിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി എം.പി.
അതേസമയം സഞ്ജിത്തിനെ ഭാര്യയുടെ മുന്നില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസ് രാഷ്ട്രീയക്കൊലപാതകം തന്നെയെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇന്ന് കോഴിക്കോട് മാധ്യമങ്ങളെ കണ്ട ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പൊലീസിനും ആഭ്യന്തരവകുപ്പിനെതിരെ പ്രതികരിച്ചിരുന്നു. കൊലപാതകം കഴിഞ്ഞ് ഒരാഴ്ചയായിട്ടും ഒരു തുമ്പും കേരള പൊലീസിന് കിട്ടിയില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

