Friday, October 30, 2026

ജർമ്മനിയിൽ വമ്പൻ കരാറിന് തുടക്കമിട്ട് രാജ്‌നാഥ്‌ സിംഗ് ! നടുങ്ങി ചൈനയും പാകിസ്ഥാനും

ആഗോള പ്രതിരോധ ഭൂപടത്തിൽ ഇന്ത്യയും ജർമ്മനിയും തമ്മിലുള്ള തന്ത്രപരമായ ബന്ധം പുതിയൊരു തലത്തിലേക്ക് ഉയരുകയാണ്. രാജ്യത്തിന്റെ നാവികസേനാ ശേഷി വർദ്ധിപ്പിക്കുന്നതിനായുള്ള ഇന്ത്യയുടെ നിർണ്ണായകമായ നീക്കത്തിൽ ജർമ്മനിയുമായുള്ള എട്ടു ബില്യൺ ഡോളറിന്റെ അന്തർവാഹിനി കരാർ നിർണ്ണായകമാവുകയാണ്. വരും മാസങ്ങളിൽ ഈ കരാർ ഒപ്പിടുമെന്നുള്ള ജർമ്മൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസിന്റെ പ്രസ്താവന, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ദൃഢതയെയാണ് വെളിപ്പെടുത്തുന്നത്. പ്രതിരോധ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നായി ഈ കരാർ മാറും. അത്യാധുനിക സാങ്കേതികവിദ്യ കൈമാറ്റം ലക്ഷ്യമിട്ടുള്ള ഈ പദ്ധതി, ഇന്ത്യയുടെ നാവികസേനാ വിന്യാസത്തിൽ വരുത്തുന്ന മാറ്റങ്ങൾ വരും ദശാബ്ദങ്ങളിൽ നിർണ്ണായകമായിരിക്കും. The strategic partnership between India and Germany is reaching new heights on the global defense landscape. The $8 billion submarine deal with Germany has become a pivotal element in India’s crucial efforts to enhance its naval capabilities. German Defense Minister Boris Pistorius’s statement that the contract is set to be signed in the coming months underscores the strength of the bilateral ties between the two nations. This deal is poised to become one of the most significant litmus tests for India’s ‘Make in India’ initiative, aimed at achieving self-reliance in the defense sector. Aiming for the transfer of cutting-edge technology, this project will bring about transformative changes in India’s naval deployment that will be critical in the coming decades. #indiagermany #submarinedeal #defensepartnership #makeinindia #navalcapabilities #indiannavy #strategicpartnership #defenseacquisition #germany #india #tatwamayinews

Related Articles

Latest Articles