Saturday, September 19, 2026

വിജയരാഘവന്റെ അശ്ലീല പരാമര്‍ശം: രമ്യ പൊലീസില്‍ പരാതി നല്‍കി

പാലക്കാട്∙ തന്നെ അധിക്ഷേപിച്ച എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ ആലത്തൂർ കോൺഗ്രസ് സ്ഥാനാർഥി രമ്യ ഹരിദാസ് പോലീസിൽ പരാതി നൽകി. ആലത്തൂർ ഡിവൈഎസ്പി ഓഫിസിലെത്തിയാണ് പരാതി നൽകിയത്. തനിക്കെതിരായ പരാമര്‍ശം ആസൂത്രിതനീക്കമാണെന്നും പി.കെ. ബിജുവിന്റെ പ്രതികരണ അപ്രതീക്ഷിതമാണെന്നും രമ്യ പറഞ്ഞു. സിപിഎം പറയുന്ന നവോത്ഥാനം എന്താണെന്നു സംശയമുണ്ടെന്നും രമ്യ പറഞ്ഞു.

തനിക്കും അച്ഛനും അമ്മയും കുടുംബവുമുണ്ടെന്ന് ഓർക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികളെ തരണം ചെയ്താണ് പൊതുരംഗത്ത് നിലനിൽക്കുന്നത്. ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ലെന്നും രമ്യ ഹരിദാസ് പറഞ്ഞു. പ്രസംഗത്തിന്റെ വിഡിയോ പൊലീസിനു കൈമാറും.

Related Articles

Latest Articles