ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സംവിധായകൻ കമലിന് പകരമാണ് നിയമനം. മൂന്ന് വർഷത്തേക്കാണ് നിയമനം. കഴിഞ്ഞ ആഴ്ച്ച ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാനായി രഞ്ജിത്തിനെ പരിഗണിക്കാന്‍ തീരുമാനമായത്.
അതേസമയം സംഗീത നാടക അക്കാദമി ചെയർമാനായി എം.ജി. ശ്രീകുമാറിനെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും എതിർപ്പ് ഉയർന്ന സാഹചര്യത്തിൽ ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുത്തിട്ടില്ല.
സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ സ്ഥാനങ്ങളിലേക്ക് ഇവരെ പരിഗണിക്കാൻ തീരുമാനം എടുത്തത്. നിലവിലെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ 2016ലായിരുന്നു തെരഞ്ഞെടുത്തിരുന്നത്. നടി കെ.പി.എ.സി ലളിതയാണ് നിലവില്‍ സംഗീത നാടക അക്കാദമി ചെയര്‍പേഴ്സണ്‍.

