Friday, May 17, 2024
spot_img

മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ട് ;നടത്തിയത് പറയാൻ പാടില്ലാത്ത പരാമർശം,കാര്യങ്ങള്‍ ബോധ്യപ്പെടാന്‍ അക്കാദമിയിലേക്ക് വരാം ,പ്രവര്‍ത്തനങ്ങള്‍ എണ്ണിപ്പറഞ്ഞ് രഞ്ജിത്തിന്‍റെ മറുപടി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധപതിച്ചെന്ന ഗണേഷ് കുമാറിന്‍റെ രൂക്ഷവിമർശനത്തിന് മറുപടിയായെത്തിരിക്കുകയാണ് രഞ്ജിത്ത്.ഗണേഷ് നടത്തിയത് പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണെന്നും മന്ത്രി ആയിരുന്ന ഗണേഷിന് തെറ്റിദ്ധാരണയുണ്ടെന്നും കാര്യങ്ങള്‍ നേരിട്ട് ബോധ്യപ്പെടാന്‍ അക്കാദമി ഓഫീസ് സന്ദര്‍ശിക്കാമെന്നും രഞ്ജിത്ത് തുറന്നടിച്ചു.

അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ ഓരോന്നായി എണ്ണിപ്പറഞ്ഞായിരുന്നു രഞ്ജിത്ത് മറുപടി നൽകിയത്. ഐഎഫ്എഫ്കെ നടത്തിപ്പ് മാത്രമായി അക്കാദമി അധപ്പതിച്ചെന്നായിരുന്നു കഴിഞ്ഞ ദിവസം ഗണേഷ് വിമർശിച്ചത്.

Related Articles

Latest Articles