Wednesday, May 29, 2024
spot_img

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൊതു ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം; ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ പൊതു ചടങ്ങുകള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ക്ഷേത്രത്തിലും ചുറ്റുമുള്ള പ്രദേശങ്ങളില്‍ വാഹന പാര്‍ക്കിങ്, വിഡിയോ റിക്കോര്‍ഡിങ്, എന്നീ ചടങ്ങുകള്‍ക്കാണ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫോര്‍ട്ട് വാര്‍ഡിന്റെയും വഞ്ചിയൂര്‍ വില്ലേജ് ഓഫിസിന്റെയും പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ് കൂടുതലും നിയന്ത്രണം . രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ് – ട്രാന്‍സ്പോര്‍ട്ട് ഭവന്‍ റോഡ്, ട്രാന്‍സ്പോര്‍ട്ട് ഭവന്‍- വാഴപ്പള്ളി ജംഗ്ഷന്‍ റോഡ്, വാഴപ്പള്ളി ജംക്‌ഷന്‍- സുന്ദരവിലാസം കൊട്ടാരം റോഡ്, സുന്ദരവിലാസം കൊട്ടാരം- രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ് റോഡ് എന്നിവിടങ്ങളെ ആഭ്യന്തര വകുപ്പ് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കി.

ഈ പ്രദേശങ്ങളില്‍ പൊതു ചടങ്ങുകള്‍ നടത്തണമെങ്കില്‍ 15 ദിവസം മുന്‍പ് ജില്ലാ പൊലീസ് മേധാവിയില്‍ നിന്ന് അനുമതി വാങ്ങണം . ഇവിടങ്ങളിലൂടെ ആയുധങ്ങളോ, തീപിടിക്കാന്‍ കാരണമാകുന്ന വസ്തുക്കളോ കൊണ്ടുപോകരുതെന്ന് ഉത്തരവില്‍ പറയുന്നു. ക്ഷേത്ര സുരക്ഷയെ ബാധിക്കുമെന്ന് സംശയം തോന്നുന്ന പക്ഷം ആ വിശ്വാസികളെ ക്ഷേത്രത്തിന് അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടില്ല . ഇവരെ ക്ഷേത്ര പരിസരത്തോ, സമീപത്തെ കെട്ടിടങ്ങളിലോ താമസിക്കാനും അനുവദിക്കില്ല.

Related Articles

Latest Articles