ഭൂവനേശ്വര്‍: ഒഡീഷയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച 25 വയസുകാരന് 10 വര്‍ഷത്തെ തടവുശിക്ഷ.
മയൂര്‍ഭഞ്ച് ജില്ലയില്‍ അഞ്ച് വര്‍ഷം മുന്‍പ് നടന്ന സംഭവത്തിലാണ് കോടതി വിധി. ഇയാള്‍ 10,000 രൂപ പിഴയും അടയ്ക്കണം.
കുറ്റകൃത്യത്തിന് പ്രതിയെ സഹായിച്ച സുഹൃത്തിന് ആറു വര്‍ഷത്തെ തടവും 3,000 രൂപ പിഴയും കോടതി വിധിച്ചു. 2016 മെയ് 12നാണ് സംഭവം നടന്നത്. ഇരയുടെ മൊഴിയുടെയും മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും 11 സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് വിധിയെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഭിന പട്നായിക് പറഞ്ഞു.

