Monday, May 6, 2024
spot_img

മി​ക​ച്ച ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു​ള്ള പു​ര​സ്കാ​രം നേ​ടി​യ തഹ​സീ​ൽ​ദാ​ർ കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ത​ഹ​സീ​ൽ​ദാ​റു​ടെ വീ​ട്ടി​ൽ​നി​ന്ന് അനധികൃതമായി സൂക്ഷിച്ച 93.5 ല​ക്ഷം രൂ​പ​യും അ​മ്പ​ത് പ​വ​നും പിടികൂടി . രം​ഗ​റെ​ഡ്ഡി ജി​ല്ല​യി​ലെ കെ​ഷാം​പെ​ട്ടി​ലെ ത​ഹ​സീ​ൽ​ദാ​ർ വി. ​ലാ​വ​ണ്യ​യു​ടെ വീ​ട്ടി​ൽ​ അ​ഴി​മ​തി​വി​രു​ദ്ധ ഏ​ജ​ൻ​സി നടത്തിയ റെയ്ഡിലാണ് അ​ന​ധി​കൃ​ത സ്വ​ത്ത് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രു​ടെ ഹൈ​ദ​ര​ബാ​ദി​ലെ ഹ​യാ​ത്ത്ന​ഗ​റി​ലെ വീ​ട്ടി​ലാണ് റെയ്ഡ് നടന്നത്. സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ന​ല്ല തഹ​സീ​ൽ​ദാ​ർ​ക്കു​ള്ള പു​ര​സ്കാ​രം ര​ണ്ടു വ​ർ​ഷം​മു​മ്പ് നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ലാ​വ​ണ്യ.

സ്ഥലത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ അ​ൻ​ത്യ കൈ​ക്കൂ​ലി കേ​സി​ൽ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് ലാ​വ​ണ്യ​യും കു​ടു​ങ്ങി​യ​ത്. ഭൂ​മി രേ​ഖ​ക​ൾ തി​രു​ത്തു​ന്ന​തി​ന് ക​ർ​ഷ​ക​നി​ൽ​നി​ന്ന് നാ​ല് ല​ക്ഷം രൂ​പ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ വാ​ങ്ങി​യ​ത്. രേ​ഖ​ക​ൾ തി​രു​ത്താ​ൻ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​ക്ക് മൂ​ന്നു ല​ക്ഷ​വും ദ​ഹ​സീ​ൽ​ദാ​ർ​ക്ക് അ​ഞ്ച് ല​ക്ഷ​വും ന​ൽ​കി​യെ​ന്ന് ക​ർ​ഷ​ക​ൻ വി​ജി​ല​ൻ​സി​ന് മൊ​ഴി ന​ൽ​കി. ആ​ദ്യം രേ​ഖ​ക​ൾ തി​രു​ത്താ​ൻ 30,000 രൂ​പ​യാ​ണ് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പി​ടി​ച്ചു​വാ​ങ്ങി​യ​ത്.

എ​ന്നാ​ൽ ഓ​ൺ​ലൈ​നി​ൽ രേ​ഖ​ക​ളി​ൽ പി​ശ​ക് ക​ണ്ട​പ്പോ​ൾ വി​ല്ലേ​ജ് ഓ​ഫീ​സ​റെ ക​ർ​ഷ​ക​ൻ വീ​ണ്ടും സ​മീ​പി​ച്ചു. തി​രു​ത്ത​ൽ ​വ​രു​ത്താ​ൻ ല​ക്ഷ​ങ്ങ​ൾ വേ​ണ​മെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഈ​സ​മ​യം അ​റി​യി​ച്ചു. ഇ​തോ​ടെ​യാ​ണ് ക​ർ​ഷ​ക​ൻ വി​ജി​ല​ൻ​സി​നെ വി​വ​രം അ​റി​യി​ക്കു​ന്ന​ത്. വി​ല്ലേ​ജ് ഓ​ഫീ​സ​റെ പി​ടി​കൂ​ടി​യ​തി​നു പി​ന്നാ​ലെ ലാ​വ​ണ്യ​യു​ടെ വീ​ട്ടി​ലും റെ​യ്ഡ് ന​ട​ത്തി.

Related Articles

Latest Articles