Friday, September 25, 2026

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കടയ്ക്കല്‍: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല പുല്ലാട് കുറവര്‍കുഴി വിഷ്ണു നിവാസില്‍ വിഷ്ണു (20) ആണ് പൊലീസ് പിടിയിലായത്. ഇരുവരും ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടത്.

കഴിഞ്ഞ ദിവസം വിഷ്ണുവിന്‍റെ കാര്‍ പാങ്ങോട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ അപകടത്തില്‍പെട്ടിരുന്നു. ഇതേതുടർന്ന് തുടര്‍ന്ന്, സ്ഥലത്തെത്തിയ പോലീസ് കാർ പരിശോധിച്ചപ്പോഴാണ് കാറില്‍ നിന്നു സ്‌കൂള്‍ വിദ്യാർത്ഥിനിയുടെ തിരിച്ചറിയല്‍ കാര്‍ഡും ബാഗും കണ്ടെത്തിയിരുന്നു.

തുടർന്ന്, ഇതുമായി ബന്ധപ്പെട്ട് കടക്കൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ വിഷ്ണുവിനെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles