Saturday, May 18, 2024
spot_img

പട്ടികജാതി പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; ആര്യനാട് സ്വദേശി അനന്തു അറസ്റ്റിൽ

തിരുവനന്തപുരം : വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ആര്യനാട് സ്വദേശി അനന്തുവാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പഠിക്കുന്ന കാലം മുതൽക്കെ ഇരുവരും സുഹൃത്തുക്കളാണ്. പിന്നീട് പ്രണയത്തിലാവുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് യുവാവ് പെൺകുട്ടിയെ പല സ്ഥലത്തും കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.

പിന്നീട് വിവാഹത്തിന്റെ കാര്യം പറയുമ്പോൾ യുവാവ് ഒഴിഞ്ഞു മാറി. ഇതേ തുടർന്നാണ് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് കിളിമാനൂർ പോലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം പോലീസ് വിശദമായി അന്വേഷിക്കുകയാണ്.

Related Articles

Latest Articles