Wednesday, May 1, 2024
spot_img

ആരാധകരെ ഞെട്ടിച്ച് പ്രഭുദേവ; വേറിട്ട ​ഗെറ്റപ്പില്‍ താരം; ‘പൊയ്ക്കാല്‍ കുതിര’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ വൈറൽ

പ്രഭുദേവയുടെ പുതിയ ചിത്രം പൊയ്ക്കാല്‍ കുതിരയുടെ പോസ്റ്റര്‍ പുറത്ത്. വ്യത്യസ്തമായ ഗെറ്റപ്പില്‍ എത്തിയിരിക്കുന്ന പ്രഭുദേവയെ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. പൊയ്ക്കാലുമായെത്തുന്ന പ്രഭുദേവയുടെ കഥാപാത്രത്തിന്റെ ലുക്കാണ് പോസ്റ്ററിലുള്ളത്. ആക്ഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് പി ജയകുമാറാണ്.

അഡള്‍ട്ട് കോമഡി ചിത്രങ്ങളായ ഹര ഹര മഹാദേവതി, ഇരുട്ട് അറൈയില്‍ മുരട്ട് കുത്ത് എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് സന്തോഷ്. തന്റെ ഒഫീഷ്യല്‍ പേജില്‍ പ്രഭുദേവയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. നിരവധിപ്പേരാണ് പോസ്റ്ററിന് അഭിപ്രായങ്ങൾ അറിയിച്ചിരിക്കുന്നത്. എന്തായാലും ചിത്രത്തിനായി പ്രഭുദേവ ആരാധകർ കാത്തിരിപ്പിലാണ്.

ഇമ്മന്‍ സം​ഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ പ്രകാശ് രാജ്, വരലക്ഷ്മി, റൈസ വില്‍സണ്‍ തുടങ്ങിയവരും വേഷമിടുന്നു. വിനോദാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles