അടിസ്ഥാന നിരക്ക് ഉയർത്തി ആർബിഐ ധനനയ പ്രഖ്യാപനം. നിരക്കിൽ ഉയർത്തിയത് അരശതമാനത്തിന്റെ വർധന. റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റിയുടെ യോഗം ഇന്ന് പൂര്‍ത്തിയാകവേ റിപ്പോ നിരക്ക് 4.4 ശതമാനത്തിൽ നിന്ന് 4.9 ശതമാനമായി വർധിപ്പിച്ചു. ഒരു മാസത്തിനിടെ ആകെ 0.9 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു. അടിസ്ഥാന നിരക്കുകൾ ഉയർന്നതോടെ ഭവന, വാഹന വായ്പ പലിശാ നിരക്കുകളിലും വർധനയുണ്ടാകും.
അതേസമയം ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് നേരത്തെ ലോകബാങ്ക് താഴ്ത്തിയിരുന്നു. 8.7 ആയിരുന്നു 2022 സാമ്പത്തിക വര്‍ഷത്തിലെ രാജ്യത്തിന്റെ ജിഡിപി. മെയ് മാസത്തിൽ യുക്രൈൻ-റഷ്യ യുദ്ധത്തെ തുടർന്നുള്ള നാണ്യപ്പെരുപ്പ (വിലക്കയറ്റ) ഭീഷണി നേരിടാൻ പലിശനിരക്ക് (റിപ്പോ) 0.4 ശതമാനം റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) വർധിപ്പിച്ചിരുന്നു. അടിസ്ഥാന നിരക്ക് ഉയർത്തിയതിൽ ബാങ്ക് നിക്ഷേപങ്ങളുടെ പലിശ ഉയരുമെന്നത് മാത്രമാണ് നേരിയ ആശ്വാസം. വർധന തുടർച്ചയായ രണ്ടാം മാസത്തിൽ ആയിരിക്കും
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…
ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…
ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…
സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…
ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…