Saturday, April 27, 2024
spot_img

ഇന്ത്യൻ ഡിജിറ്റൽ കറൻസിയിൽ കൂടുതൽ വ്യക്തത വരുത്തി ആർബിഐ

മുംബൈ: വാര്‍ഷിക റിപ്പോര്‍ട്ടില്‍, രാജ്യം പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയിക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെൻട്രൽ ബാങ്ക് ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുക. ഓരോഘട്ടങ്ങളിലെയും പരാജയ സാധ്യതകള്‍ കണക്കാക്കി ഒരു ഉല്‍പ്പന്നമോ പ്രക്രിയയോ മുന്നോട്ട് കൊണ്ടുപോവുന്ന രീതിയാണിത്. രാജ്യം പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിയെ കുറിച്ച്‌ ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കൂടുതല്‍ വ്യക്തത വരുത്തിയത്.

രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത, പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കും സിബിഡിസി പുറത്തിറങ്ങുക. നിലവില്‍, സിബിഡിസിന്റെ ഗുണദോഷങ്ങള്‍ പരിശോധിക്കുകയാണ് ആര്‍ബിഐ. ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രൂപയുടെ ഡിജിറ്റല്‍ പതിപ്പായ സിബിഡിസി നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ പുറത്തിറങ്ങാനാണ് സാധ്യത.

നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ സിബിഡിസി എത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. പണമിടപാടുകള്‍ ചെലവ് കുറഞ്ഞതും കാര്യക്ഷമവുമാക്കാന്‍ സിബിഡിസി സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

Related Articles

Latest Articles