Saturday, May 4, 2024
spot_img

ചൈനയുടെ ചതി തിരിച്ചറിഞ്ഞു !ഭാരതത്തോട് സഹായം അഭ്യർത്ഥിച്ച് മുഹമ്മദ് മുയിസു| Mohamed Muizzu

അധികാരത്തിലെത്തിയതിനുപിന്നാലെ ഇന്ത്യാവിരുദ്ധനിലപാട് കർക്കശമാക്കുകയും ചൈനയോട് ചായുകയുംചെയ്ത മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു സ്വരംമാറ്റുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്ന . ഇന്ത്യ മാലദ്വീപിന്റെ അടുത്ത സഖ്യകക്ഷിയായിത്തുടരുമെന്നും ദ്വീപുരാഷ്ട്രത്തിനുള്ള കടാശ്വാസം തുടരണമെന്നും മുയിസു അഭ്യർഥിച്ചു.കഴിഞ്ഞകൊല്ലം അവസാനത്തോടെ 40.9 കോടി ഡോളറിന്റെ കടബാധ്യതയാണ് ഇന്ത്യയുമായി മാലദ്വീപിനുള്ളത്. ഇതിലാണ് ആശ്വാസംതേടിയിരിക്കുന്നത്. പ്രാദേശികമാധ്യമമായ ‘മിഹാരു’വിന് നൽകിയ അഭിമുഖത്തിലാണ് മുയിസു നിലപാടുമാറ്റിയത്. “മാലദ്വീപിന് സഹായം നൽകുന്നതിൽ ഇന്ത്യ നിർണായകകക്ഷിയാണ്. അവർ ഒട്ടേറെപദ്ധതികളും രാജ്യത്ത് നടപ്പാക്കിയിട്ടുണ്ട്.

മാലദ്വീപിന്റെ ഏറ്റവുമടുത്ത സഖ്യകക്ഷിയായി ഇന്ത്യ തുടരുമെന്ന കാര്യത്തിൽ ചോദ്യമേ ഉദിക്കുന്നില്ല” -മുയിസു പറഞ്ഞു. കഴിഞ്ഞ നവംബറിൽ പ്രസിഡന്റായി അധികാരത്തിലെത്തിയശേഷം ഒരു പ്രാദേശികമാധ്യമത്തിന് നൽകുന്ന ആദ്യ അഭിമുഖമാണിത്.മുയിസുവിന്റെ കടുത്ത ഇന്ത്യാവിരുദ്ധനിലപാടുകളുടെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞത്. മാലദ്വീപിലുള്ള ഇന്ത്യൻസൈനികരെ പൂർണമായും പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ട് മാലദ്വീപിലെ മൂന്നുമന്ത്രിമാർ അധിക്ഷേപംചൊരിഞ്ഞതും ബന്ധം വഷളാക്കി.

പരമ്പരാഗതമായി മാലദ്വീപ് ഭരണാധികാരികൾ സ്വീകരിച്ചതുപോലെ അധികാരമേറ്റാൽ ആദ്യം ഇന്ത്യ സന്ദർശിക്കുക എന്ന കീഴ്‌വഴക്കവും മുയിസു തെറ്റിച്ചു. യു.എ.ഇ. സന്ദർശനത്തിനുപിന്നാലെ ചൈനയിലെത്തിയ മുയിസു, അവരുമായി ഒട്ടേറെ വിഷയങ്ങളിൽ നിർണായക കരാറുണ്ടാക്കി. ഏറെ ചർച്ചകൾക്കുശേഷം മേയ് പത്തോടെ മുഴുവൻ സൈനികരെയും പിൻവലിക്കാൻ ഇന്ത്യയുമായി ധാരണയിലെത്തി. ഇന്ത്യൻസൈനികരിലെ ആദ്യസംഘം മാലദ്വീപിൽനിന്ന് മടങ്ങുകയുംചെയ്തു.തുടർന്നാണ് മുയിസുവിന്റെ ചുവടുമാറ്റം. ഏപ്രിലിൽ പാർലമെന്റ് തിരഞ്ഞെടുപ്പുനടക്കുന്ന സാഹചര്യത്തിൽക്കൂടിയാണിത്. ഇന്ത്യയിൽനിന്നുള്ള സാമ്പത്തികസഹായം അനിവാര്യമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ചെറുദ്വീപുരാജ്യമായ മാലദ്വീപിന്. മുൻപ്രസിഡന്റായിരുന്ന ഇബ്രാഹിം സോലിഹിന്റെ കാലത്ത് എക്സിം ബാങ്കിൽനിന്ന് 14 ലക്ഷം ഡോളറിന്റെ വായ്പയാണ് മാലദ്വീപ് സ്വീകരിച്ചത്.

അതേഅസമയം കുറച്ച് ദിവസങ്ങൾക്ക് ആശങ്ക പ്രകടിപ്പിച്ച് മുൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് നഷീദ് രംഗത്തെത്തിയിരുന്നു .’പുതിയ നയങ്ങൾ മാലദ്വീപിനെ മോശമായി സ്വാധീനിച്ചു, ഞാൻ യഥാർത്ഥത്തിൽ ഇവിടെ ഇന്ത്യയിലാണ്. എനിക്ക് വളരെ ആശങ്കയുണ്ട്. മാലദ്വീപിലെ ജനത്തോട് ക്ഷമിക്കണം, ഇത് സംഭവിച്ചതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങൾ ഇന്ത്യൻ ജനതയെ ആഗ്രഹിക്കുന്നു. അവരുടെ അവധിക്കാലത്ത് മാലിദ്വീപിലേക്ക് വരൂ, ഞങ്ങളുടെ ആതിഥ്യ മര്യാദയിൽ ഒരു മാറ്റവും ഉണ്ടാകില്ല’ -എന്നായിരുന്നു നഷീദിന്റ പ്രസ്താവന. ഏതായാലും വൈകിയാണെങ്കിലും മുഹമ്മദ് മുയിസവിന് ബോധം ഉദിച്ചിരിക്കുകയാണ്.

Related Articles

Latest Articles