Tuesday, October 27, 2026

കുരുക്ക് മുറുകുന്നു! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനെ വിശദമായി ചോദ്യം ചെയ്യുമെന്ന്ഇഡി; കെ. കവിതയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കവുമായി അന്വേഷണ സംഘം

ദില്ലി: മദ്യനയ അഴിമതി കേസിൽ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് ഇഡി. മദ്യനയ കേസിലെ കോഴ ഇടപാടുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കെജ്‌രിവാളിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഏജൻസിയുടെ കണക്കുകൂട്ടൽ.

അതേസമയം, കേസിൽ അറസ്റ്റിലായ ബിആർഎസ് നേതാവ് കെ. കവിതയുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന സാഹചര്യത്തിൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇത് സംബന്ധിച്ച് കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ ഇഡി റോസ് അവന്യു കോടതിയിൽ സമർപ്പിക്കും.

മദ്യനയ കേസിൽ അറസ്റ്റിലായ കെ കവിതയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം.എം സുന്ദരേശ്, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

Related Articles

Latest Articles