Thursday, May 2, 2024
spot_img

ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ഗുര്‍ജോത് സിങിനെ പിടികൂടിയത് പഞ്ചാബിൽ നിന്ന്

ദില്ലി: ചെങ്കോട്ട സംഘര്‍ഷത്തിലെ പിടികിട്ടാപ്പുള്ളിയെ പിടികൂടി. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയില്‍ നടന്ന സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഗുര്‍ജോത് സിങിനെയാണ് ദില്ലി പോലീസിന്‍റെ സ്പെഷ്യല്‍ സെല്‍ അറസ്റ്റ് ചെയ്‌തത്. പഞ്ചാബിലെ അമൃത്‌സറില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. ഗുര്‍ജോത് സിങിനെ പിടികൂടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ദില്ലി പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ പോലീസ് വലയിലായത്.

അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിലും സ്പെഷ്യല്‍ സെല്ലിലും, ലോക്കല്‍ പൊലീസിലുമായി 43 കേസുകളാണ് ആകെ രജിസ്റ്റര്‍ ചെയ്‌തിട്ടുള്ളത്. വിവിധ കേസുകളിലായി 150 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതിഷേധക്കാർ മുൻകൂട്ടി നിശ്ചയിച്ച വഴി പിന്തുടരാതെ ദില്ലിയിലേക്ക് പ്രവേശിക്കാന്‍ ബാരിക്കേഡുകൾ തകർത്തു, പൊലീസുമായി ഏറ്റുമുട്ടി, പൊതുമുതല്‍ നശിപ്പിച്ചു തുടങ്ങിയ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles