Sunday, October 25, 2026

കോണ്‍ഗ്രസിനെയും സി പി എമ്മിനെയും വെട്ടിലാക്കി ബന്ധുക്കളുടെ പണത്തട്ടിപ്പ് ആരോപണം; ഷംസീറിന്‍റെ അനുജനും കെ സുധാകരന്‍റെ സഹോദരി പുത്രനും പണത്തട്ടിപ്പ് നടത്തിയതായി ആക്ഷേപം


ഒമാന്‍: തലശേരി എം എല്‍ എ എ എന്‍ ഷംസീറിന്‍റെ അനുജന്‍ എ എന്‍ സഹീര്‍ ഒമാനിലെ 26 കടകള്‍ ഉപേക്ഷിച്ച് മുങ്ങിയതായാണ് ആരോപണം. സാധനങ്ങള്‍ വാങ്ങിയ വകയില്‍ 14 കോടി രൂപ കൊടുത്തു തീര്‍ക്കാതെ നാട് വിട്ടതോടെ മലയാളികളായ സെയില്‍സ് മാന്‍മാര്‍ക്ക് കുരുക്കായി.സജീവ സി പി എം അനുഭാവിയാണ് എ.എന്‍ ഷംസീറിന്‍റെ അനുജന്‍ എ എന്‍ സഹീര്‍.

മറ്റൊരു ആരോപണം കെ സുധാകരന്‍ എം പിയുടെ സഹോദരി പുത്രനായ അനിലിനെതിരെയാണ്.തൊഴിലാളികൾക്ക് കാശ് കൊടുക്കാതെ മുങ്ങിയെന്നാണ് കണ്ണൂര്‍ എം പിയുടെ സഹോദര പുത്രനെതിരെയുള്ള ആരോപണം.

ഒമാനിലെ മാധ്യമപ്രവര്‍ത്തകരുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് നേതാക്കളുടെ ബന്ധുക്കളുടെ പണത്തട്ടിപ്പ് സൂചിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയ ഇത് സജീവ ചര്‍ച്ചയാക്കി.കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ ദുബായ് ജീവിതവും ബാർഡാൻസറുമായുള്ള ബന്ധവുമെല്ലാം ചര്‍ച്ചയാകുമ്പോഴാണ് കണ്ണൂരില്‍ നിന്നുള്ള പ്രധാന നേതാക്കളുടെ ബന്ധുക്കളുടെ പണത്തട്ടിപ്പും സജീവ ചര്‍ച്ചാവിഷയമാകുന്നത്.

Related Articles

Latest Articles