Friday, January 9, 2026

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തിന് അഭിമാന നേട്ടം

ദില്ലി: റിപ്പബ്ലിക് ദിനാഘോഷത്തിന് (Republic Day 2022) മുന്നോടിയായി രാഷ്ട്രപതിയുടെ (POLICE MEDAL) പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് ഐജി സി.നാഗരാജു ഉള്‍പ്പെടെ പത്തുപേര്‍ക്ക് പൊലീസ് മെഡല്‍ ഉണ്ട്. ഇന്ത്യയിലാകമാനം ഓരോ സംസ്ഥാനത്തുനിന്നുമായി 662 പൊലീസ് മെഡലുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐജി സി നാഗരാജു, എസ്പി ജയശങ്കർ രമേശ് ചന്ദ്രൻ, അസി. കമ്മീഷണർ എംകെ ഗോപാലകൃഷ്ണൻ തുടങ്ങിയവർ മെഡൽ നേടിയ കേരളാ ഉദ്യോഗസ്ഥരിൽ ഉൾപ്പെടുന്നു.

ഡിവൈഎസ്പിമാരായ മുഹമ്മദ് കബീർ റാവുത്തർ, ആർകെ വേണുഗോപാൽ, ടിപി ശ്യാം സുന്ദർ, ബി കൃഷ്ണകുമാർ എന്നിവർക്കും മെഡൽ ലഭിച്ചു. ഇവർക്കൊപ്പം സിപിഒ ഷീബ കൃഷ്ണൻകുട്ടി, എസ്ഐമാരായ സാജൻ കെ ജോർജ്, ശശികുമാർ ലക്ഷ്മണൻ എന്നിവർക്കും മെഡൽ ലഭിച്ചു.

Related Articles

Latest Articles