Friday, May 17, 2024
spot_img

കേരള സർക്കാരിന് വാഗ്ദാനം നൽകാനല്ലേ അറിയൂ..അത് പാലിക്കാനറിയില്ലല്ലോ ..
കേരള സർക്കാർ ജോലി വാഗ്ദാനം നൽകി പറ്റിച്ച ശ്രീശങ്കറിന് ജോലി നൽകി റിസർവ് ബാങ്ക്

കോട്ടയം : കോമൺവെൽത്ത് ഗെയിംസിൽ ലോങ്ജംപിൽ വെള്ളി മെഡൽ നേടി രാജ്യത്തിന്റെ അഭിമാന താരമായി മാറിയ മലയാളി താരം എം.ശ്രീശങ്കർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തിരുവനന്തപുരം ഓഫിസിൽ അസിസ്റ്റന്റ് മാനേജറായി ഇന്നലെ ജോലിയിൽ പ്രവേശിച്ചു. കേരള സർക്കാർ ജോലി വാഗ്ദാനം നൽകിയതിനെത്തുടർന്ന് അപേക്ഷ നൽകി രണ്ടു വർഷത്തോളം കാത്തിരുന്നിട്ടും താരത്തിന് ജോലി ലഭിക്കാത്തതിനാൽ കായികപ്രേമികളിൽ നിന്ന് പ്രതിഷേധമുയർന്നിരുന്നു.

മലയാളി ഫുട്ബോൾ താരം ആഷിഖ് കുരുണിയനും ക്രിക്കറ്റ് താരങ്ങളായ ശുഭ്മൻ ഗിൽ, ഇഷാൻ കിഷൻ, സ്മൃതി മന്ഥന എന്നിവരും ഇത്തവണ റിസർവ് ബാങ്കിൽ സ്പോർട്സ് ക്വോട്ട നിയമനം ലഭിച്ചവരുടെ പട്ടികയിലുണ്ട്. കോമൺവെൽത്ത് മെഡൽനേട്ടത്തിനൊപ്പം ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഫൈനലിലെത്തിയ പ്രകടനവും പുറത്തെടുത്തയോടെയാണ് ശ്രീ ശങ്കറും പട്ടികയിൽ ഉൾപ്പെട്ടത്.

ബിഎസ്‌സി മാത്തമാറ്റിക്സിൽ കാലിക്കറ്റ് സർവകലാശാലയിൽ റാങ്ക് ജേതാവായ ശ്രീശങ്കറിന് വിദ്യാഭ്യാസ യോഗ്യതകളും നിയമനത്തിന് അനുകൂലമായിരുന്നു. എന്നാൽ കാത്തിരിപ്പ് നീണ്ടതല്ലാതെ കേരള സർക്കാരിന്റെ വശത്തു നിന്ന് നടപടികൾ ഒന്നുമുണ്ടായില്ല. സർക്കാർ വാഗ്ദാനം ഫയലിലെ ചുവപ്പു നാടയിൽ കുരുങ്ങിയപ്പോഴാണ് നടപടിക്രമങ്ങൾ ശരവേഗത്തിൽ വേഗത്തിൽ പൂർത്തിയാക്കിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൈയ്യടി നേടിയത്.

Related Articles

Latest Articles