Wednesday, May 1, 2024
spot_img

സംസ്ഥാനത്ത് അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണം; നാളെ മുതല്‍ സ്കൂളുകളില്‍ ഓണ്‍ലൈന്‍ പഠനം മാത്രം; രാത്രികാല കര്‍ഫ്യു ഇല്ല; നിയന്ത്രണങ്ങളിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) തീവ്രവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടാൻ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. ജനുവരി 23, 30 ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ മാത്രമായിരിക്കും പ്രവര്‍ത്തിക്കുക.

മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിക്കുന്നില്ല. പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. രാത്രികാല കര്‍ഫ്യൂവേണ്ടെന്ന് അവലോകനയോഗം തീരുമാനിച്ചു. വിവാഹ, മരണ ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.

Related Articles

Latest Articles