Monday, October 5, 2026

കോവിഡ് വ്യാപനം: നാളെ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അവശ്യസേവനങ്ങൾ മാത്രം അനുവദിക്കും; നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് (Covid) അതിരൂക്ഷമായി വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ നാളെ വീണ്ടും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ. ഇതേത്തുടർന്ന് നാളെ കര്‍ശന പൊലീസ് (Police) പരിശോധന ഉണ്ടാകും.

അതേസമയം അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂകയുള്ളു. വിവാഹ, മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ അനുമതി. മാത്രമല്ല പലവ്യഞ്ജനം, പാല്‍,പഴം, പച്ചക്കറി, മീന്‍, ഇറച്ചി എന്നിവ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കവുന്നതാണ്.

ആംബുലന്‍സ്, മാധ്യമ സ്ഥാപനങ്ങള്‍, മരുന്നു കടകള്‍, എന്നിവയ്ക്ക് തടസമുണ്ടകില്ല. കൂടാതെ ആശുപത്രി യാത്രകള്‍ക്കും, വാക്സിനേഷന് പോകുന്നവര്‍ക്കും വിലക്കില്ല. ഭക്ഷണശാലകളും ബേക്കറികളും രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെ പാഴ്‌സല്‍ അല്ലെങ്കില്‍ ഹോം ഡെലിവറി മാത്രമായി പ്രവര്‍ത്തിക്കാം. വര്‍ക് ഷോപ്പുകള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ തുറക്കാം.

എന്നാൽ യാത്രക്കാര്‍ കാരണം വ്യക്തമാക്കുന്ന രേഖ കരുതണം. ദീര്‍ഘദൂര ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തും.

Related Articles

Latest Articles