Friday, December 26, 2025

സര്‍ക്കാര്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

കൊച്ചി: ശബരിമല യുവതീപ്രവേശന വിധിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഭക്തജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തയാറാകണമെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ആചാരങ്ങളും വിശ്വാസവും സംരക്ഷിക്കണം. ശബരിമലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ പോലീസും സര്‍ക്കാരും കൂട്ടുനില്‍ക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വാസവും ആചാരവും സംരക്ഷിച്ച് സമാധാനപരമായ തീര്‍ഥാടനം നടത്തുന്നതിന് ഭക്തജനങ്ങളുടെ താല്‍പര്യങ്ങള്‍ കൂടി പരിഗണിച്ച് ദേവസ്വം ബോര്‍ഡും സര്‍ക്കാരും ശക്തമായ നടപടിയെടുക്കണമെന്നും കുമ്മനം രാജശേഖരന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles